കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹിന്ദി അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുകയാണെന്ന, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രസ്താവനയ്ക്കെതിരെ, കനത്ത മറുപടിയുമായി തമിഴ്‌നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ഭാഷകളുടെ പേരിൽ ഡിഎംകെയും സ്റ്റാലിനും വൃത്തികെട്ട രാഷ്‌ട്രീയം കളിക്കുകയാണെന്ന് അണ്ണാമലൈ ആരോപിച്ചു. സ്റ്റാലിന് ഹിന്ദിയും ഇംഗ്ലീഷും അറിയില്ല. അതുകൊണ്ടാണ് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞത് മനസിലാകാത്തത്. എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസം മാതൃഭാഷയിൽ നൽകണമെന്നുള്ളത് വ്യക്തമാണെന്നും എല്ലാ ഇന്ത്യൻ ഭാഷകളെയും പ്രോത്സാഹിപ്പിക്കാനാണ് അമിത് ഷാ പറഞ്ഞത്. എന്നാൽ ഇതിനെ സ്റ്റാലിൻ തെറ്റായി ചിത്രീകരിക്കുകയായിരുന്നുവെന്നും അണ്ണാമലൈ വ്യക്തമാക്കി. കൂടാതെ, സ്റ്റാലിനും ഉദയനിധി സ്റ്റാലിനും മറ്റൊന്നും ജനങ്ങളോട് സംസാരിക്കാനില്ലെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ സന്ദര്‍ശനങ്ങളിലെല്ലാം തമിഴ് ഭാഷയുടെ മഹത്വത്തെക്കുറിച്ചാണ് അഭിമാനത്തോടെ സംസാരിക്കുന്നത്. തമിഴ്കവി തിരുവള്ളുവരുടെ പ്രതിമ ഫ്രാന്‍സില്‍ സ്ഥാപിക്കുവാനും മോദിക്കായി. കൂടാതെ, വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ഡിഎംകെ പരാജയപ്പെടുമെന്നും അണ്ണാമലൈ തുറന്നടിച്ചു.
കൂടാതെ, സെന്തിൽ ബാലാജി വിഷയത്തിലും അണ്ണാമലൈ സ്റ്റാലിന് കനത്ത മറുപടി നൽകി. ജയിലിൽ കഴിയുന്ന മന്ത്രി സെന്തിൽ ബാലാജിക്ക് സർക്കാർ ശമ്പളം ലഭിക്കുന്നുണ്ട്. കേസിൽ അകപ്പെട്ട മന്ത്രിയക്ക് ശമ്പളം നൽകുന്ന സ്റ്റാലിനും ക്രിമിനലാണെന്നും ഡിഎംകെയുടെ മന്ത്രിമാർ കൊള്ളയടിച്ച പണം പുറത്തുകൊണ്ടുവന്നാൽ ഇന്ത്യയുടെയും തമിഴ്‌നാടിന്റെയും കടം വീട്ടാനാകുമെന്നും അതിനും മാത്രമുള്ള പണമാണ് കൊള്ളയടിച്ചിരിക്കുന്നതെന്നും അണ്ണാമലൈ തുറന്നടിച്ചു. അതേസമയം, കാവേരി നദീജല വിഷയത്തിൽ, കർണാടകയിലെ കോൺഗ്രസ് സർക്കാരാണ് പ്രശ്നങ്ങൾക്ക് പിന്നിലെന്നും അണ്ണാമലൈ ആരോപിച്ചു. കർണാടകയിൽ നിന്ന് വെള്ളം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തെഴുതിരുന്നു. എന്നാൽ പ്രതിപക്ഷ യോഗത്തിന് കർണാടകയിൽ പോയപ്പോൾ സ്റ്റാലിൻ അതിനുവേണ്ടി ഒന്നും സംസാരിച്ചിരുന്നില്ല. കർണാടകയിൽ ബിജെപി അധികാരത്തിലിരുന്നപ്പോൾ കാവേരി പ്രശ്‌നം ഉയർന്നിട്ടില്ലെന്നും കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ അണക്കെട്ട് പണിയുമെന്ന് പറഞ്ഞ അവർ, മൂന്നാം ദിവസം കാവേരിയിലെ ജലം തരില്ലെന്ന് പറഞ്ഞെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…