Kerala

കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍ത്തി യുവാവിനെ അ​ഞ്ചം​ഗ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോയി മർദ്ദിച്ചു; ഒ​ന്ന​ര ലക്ഷവും 50,000 രൂ​പ​യു​ടെ വെ​ളി​ച്ചെ​ണ്ണ​യും കവ​ര്‍ന്നതായി പരാതി; വാഹനത്തിന്റെ നാ​ല് ട​യ​റു​ക​ളും അ​ക്ര​മി​ക​ള്‍ കു​ത്തി​പ്പൊ​ട്ടി​ച്ചു; അന്വേഷണം

ഇ​രി​ങ്ങാ​ല​ക്കു​ട: വെ​ളി​ച്ചെ​ണ്ണ വി​ത​ര​ണ​ക്കാ​ര​നാ​യ യു​വാ​വി​നെ അ​ഞ്ചം​ഗ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോയി മ​ര്‍ദ്ദി​ച്ച് ഒ​ന്ന​ര ല​ക്ഷം രൂ​പ​യും 50,000 രൂ​പ​യു​ടെ വെ​ളി​ച്ചെ​ണ്ണ​യും ക​വ​ര്‍ന്നതായി പരാതി. ശ​നി​യാ​ഴ്ച​യാ​ണ് അക്രമം നടന്നത്. ബ്രാ​ലം കെ​ട്ടു​ചി​റ ഷാ​പ്പ് പ​രി​സ​ര​ത്ത് ഒ​രു​സം​ഘം ആ​ളു​ക​ള്‍ ത​മ്മി​ല്‍ വ​ഴി​യി​ല്‍ ത​ര്‍ക്ക​മു​ണ്ടാ​യി. ഇ​തേ​സ​മ​യം, ഇ​തു​വ​ഴി വ​ന്ന കൊ​ടു​ങ്ങ​ല്ലൂ​ർ എ​സ്.​എ​ന്‍ പു​രം പ​ന​ങ്ങാ​ട് സ്വ​ദേ​ശി ചാ​ണാ​ശേ​രി വീ​ട്ടി​ല്‍ വി​ധു​ന്‍ ലാ​ലി​നെ (35) കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍ത്തി അ​ഞ്ചം​ഗ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

കാ​റി​ല്‍ വെ​ച്ച് ഇ​യാ​ളെ മ​ർ​ദ്ദിച്ച് അ​വ​ശ​നാ​ക്കി വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ക്കുകയായിരുന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​ധു​ ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാണ്. ക​ളക്ഷ​ൻ തു​ക​യാ​യ ഒ​ന്ന​ര​ല​ക്ഷം രൂ​പ​യാ​ണ് അക്രമികൾ കവർന്ന​ത്. കാ​ര്‍ അ​രി​പ്പാ​ല​ത്തി​ന് സ​മീ​പം ചി​റ​കു​ള​ത്ത് ഒ​ഴി​ഞ്ഞ പ​റ​മ്പി​നോ​ട് ചേ​ര്‍ന്ന് ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാ​റി​ന്റെ നാ​ല് ട​യ​റു​ക​ളും അ​ക്ര​മി​ക​ള്‍ കു​ത്തി​പ്പൊ​ട്ടി​ച്ചി​ട്ടു​ണ്ട്.
ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്‌.​ഐ​മാ​രാ​യ കെ.​എ​സ്. സു​ധാ​ക​ര​ന്‍, എം.​എ​സ്. ഷാ​ജ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡോ​ഗ്‌ സ്ക്വാ​ഡും ഫോ​റ​ന്‍സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി.

anaswara baburaj

Recent Posts

നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI

നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI

3 mins ago

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

8 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

9 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

9 hours ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

10 hours ago