Categories: Indiapolitics

ശിവസേന അത്രക്കൊന്നും വളർന്നിട്ടില്ല ,എൻ സി പി, എൻ ഡി എ യിലേക്കെന്നു സൂചന.പവാർ പ്രധാനമന്ത്രിയെ കണ്ടു

മുംബൈ : മഹാരാഷ്ട്രയില്‍ എന്‍സിപിയും കോണ്‍ഗ്രസുമായി കൈകോര്‍ത്ത് സര്‍ക്കാരുണ്ടാക്കാന്‍ കരുക്കള്‍ നീക്കുന്ന ശിവസേനയ്ക്കുള്ളില്‍ അതൃപ്തി ഉടലെടുക്കുന്നതായി റിപ്പോര്‍ട്ട്.അതിനിടെ ശരദ് പവാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതും ശിവസേനയ്ക്കുള്ളില്‍ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. ദിവസം ചെല്ലുന്തോറും അതൃപ്തരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ശിവസേന നേതൃത്വത്തെ അങ്കലാപ്പിലാക്കി. എന്തായാലും തങ്ങളുടെ എം എല്‍ എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാനാണ് ശിവസേന തീരുമാനിച്ചിരിക്കുന്നത്.

ശരദ് പവാറിന്‍റെ നീക്കങ്ങള്‍ കോണ്‍ഗ്രസും സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. മോദിയുമായുള്ള പവാറിന്‍റെ കൂടിക്കാഴ്ച സംശയകരമാണെന്ന അഭിപ്രായം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ കൂടിക്കാഴ്‌ച പുതിയ സംഭവവികാസങ്ങള്‍ക്കും വഴി തുറന്നിട്ടുണ്ട്. സംസ്ഥാനത്തെ അസ്വസ്ഥരായ കര്‍ഷക സമൂഹത്തെ പ്രതിനിധീകരിച്ചാണ് താന്‍ പ്രധാനമന്ത്രിയെ കാണാന്‍ പോയതെന്ന് പവാര്‍ പ്രതികരിച്ചെങ്കിലും എന്‍.സി.പിയിലെ അണികള്‍ പോലും അത് വിശ്വസിച്ച മട്ടില്ല.

അന്‍പത് മിനുട്ടോളം നീണ്ട കൂടിക്കാഴ്‌ചയാണ് പ്രധാനമന്ത്രിയുമായി പവാര്‍ നടത്തിയത്. കൂടിക്കാഴ്‌ചയെ കുറിച്ച്‌ ട്വിറ്ററില്‍ പവാര്‍ കുറിച്ചത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, സംസ്ഥാനത്ത് പെയ്‌ത കനത്ത മഴയില്‍ നാശനഷ്‌ടങ്ങള്‍ സഭവിച്ച കര്‍ഷകരുടെ കാര്യത്തില്‍ പ്രധാനമന്ത്രി എത്രയും വേഗം ഇടപെടണമെന്നും, മറ്റൊന്ന് പവാര്‍ നേതൃത്വം കൊടുക്കുന്ന പൂനെയിലെ വസന്ത്ദാദ ഷുഗര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നടക്കുന്ന കോണ്‍ഫറന്‍സിലേക്ക് മോദിയെ ക്ഷണിച്ചുകൊണ്ടുള്ളതും.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പവാറിന്റെ നടപടി തങ്ങളുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുമോ എന്നാണ് കോണ്‍ഗ്രസും ശിവസേനയും ഉറ്റുനോക്കുന്നത്. ബി.ജെ.പിയെ ഒഴിവാക്കി കോണ്‍ഗ്രസിനോടും എന്‍.സി.പിയോടും കൂട്ടുകൂടാനുള്ള നീക്കത്തില്‍ ശിവസേനയിലെ 17 എം.എല്‍.എമാര്‍ക്ക് അതൃപ്‌തിയുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറയെ കാണാന്‍ ഇവര്‍ അനുമതി തേടിയെങ്കിലും ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല.

B4 Admin

Recent Posts

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

13 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

14 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

14 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

14 hours ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

14 hours ago

ദില്ലിയിലെ പ്രതിഷേധത്തിനിടെ വനിതാ പൊലീസിനോട് അനാദരവ് കാട്ടി?. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വനിതാ ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിജെപി

ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…

15 hours ago