ഇരട്ട നേട്ടമുണ്ടാക്കുന്ന ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍;ഉത്തര്‍പ്രദേശിലെ യോഗി സർക്കാരിനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി മോദി
അലിഗഡ്: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇരട്ട നേട്ടമുണ്ടാക്കുന്ന ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍’ എന്നാണ് മോദിയുടെ പുകഴ്ത്തല്‍. രാജ്യത്തിന്റെ വികസനത്തിന് വലിയ വിഘാതം നിലനില്‍ക്കുന്ന ഈ ഘട്ടത്തിലും യു.പിയുടെ പ്രവര്‍ത്തനങ്ങള്‍ തനിക്ക് ഏറെ സംതൃപ്തി നല്‍കുന്നു. ഇത് രാജ്യത്തിന്റെ വികസന പ്രചാരണത്തിലേക്ക് നയിക്കുന്നുവെന്നും മോദി പറഞ്ഞു. അലിഗഡില്‍ രാജാ മഹേന്ദ്ര പ്രതാപ് സിംഗ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ-രാജ്യാന്തര നിക്ഷേപകരുടെ ഇഷ്ടകേന്ദ്രമായി യു.പി മാറിയെന്നും ബി.ജെ.പി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി മോദി പറഞ്ഞു. അനുകൂലമായ സാഹചര്യം വന്നതോടെയാണ് ഇത് സാധ്യമായത്. അവശ്യമായ വിഭവങ്ങളും നല്‍കി. ഇന്ന് ഉത്തര്‍പ്രദേശ് ‘ഇരട്ട നേട്ടം കൊയ്യുന്ന ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന്റെ’ തിളക്കമാര്‍ന്ന ഉദാഹരണമാണെന്നും മോദി പറഞ്ഞു. മുന്‍പ് ഗുണ്ടകളായിരുന്നു നാട് ഭരിച്ചിരുന്നത്. ഇന്ന് എല്ലാ കൊള്ളക്കാരും മാഫിയ തലവന്മാരും അഴിക്കുള്ളിലായി.
സംസ്ഥാനം കണ്ട കുംഭകോണങ്ങള്‍ ജനങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല. എങ്ങനെയാണ് അഴിമതിക്കാരെ സുപ്രധാന പദവികളിലേക്ക് തിരഞ്ഞെടുക്കാന്‍ കഴിയുകയെന്നും മോദി ചോദിച്ചു.
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…