ശ്രീലങ്ക: യോര്‍ക്കര്‍ സ്പെഷ്യലിസ്റ്റും ബാറ്റ്‌സ്മാന്‍മരാുടെ പേടിസ്വപ്‌നവുമായിരുന്ന ശ്രീലങ്കയുടെ ഇതിഹാസ പേസര്‍ ലസിത് മലിങ്ക ടി20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ നിന്നും മലിങ്ക നേരത്തേ വിരമിച്ചിരുന്നു. ഇതോടെ ക്രിക്കറ്റില്‍ നിന്നും അദ്ദേഹം പൂര്‍ണമായി വിരമിക്കുകയാണ്.ഏകദിനങ്ങളില്‍ നിന്ന് വിരമിച്ചശേഷവും വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളില്‍ മലിംഗ സജീവമായിരുന്നു.
കളിയുടെ സ്പിരിറ്റ് ഉയര്‍ത്താന്‍ ശ്രമിക്കുന്ന യുവതലമുറയെ ഞാന്‍ തുടര്‍ച്ചയായി പിന്തുണയ്ക്കുകയും കളിയെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കുമൊപ്പം ഞാന്‍ എല്ലായ്‌പ്പോഴും ഉണ്ടായിരിക്കുകയും ചെയ്യുമെന്നും മലിങ്ക വിരമിക്കൽ സന്ദേശത്തിൽ പറഞ്ഞു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനും മുംബൈ ഇന്ത്യന്‍സിനും ടീം ഉടമകള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഞ്ചു ഹാട്രിക്കുകള്‍ നേടിയ അദ്ദേഹം രണ്ടു തവണ തുടര്‍ച്ചയായി നാലു ബോളുകളില്‍ നാലു വിക്കറ്റുകളുമെടുത്തിട്ടുണ്ട്.
ചെന്നൈ : ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി മുതല്‍ വടപളനി വരെയുള്ള പുതിയ സര്‍വീസ് പ്രധാനമന്ത്രി…
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…
കൊച്ചി : നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ കര്‍ണാടക…
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…