'Modi will conquer the world'! Farmer kisses PM's picture: Video goes viral
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിൽ ചുംബിക്കുന്ന കർഷകന്റെ വീഡിയോ വൈറലാവുന്നു. കർണാടകയിലാണ് ബസിന്റെ ചുമരിലുള്ള മോദിയുടെ ചിത്രത്തിൽ കർഷകൻ ചുംബിക്കുന്നത്.
നിർത്തിയിട്ട ബസ്സിലുള്ള ചിത്രത്തിൽ നോക്കി മോദിയെ പുകഴ്ത്തിയും പ്രകീർത്തിച്ചുമാണ് കർഷകൻ സംസാരിക്കുന്നത്. ശേഷം ബസ്സിലെ മോദിയുടെ ചിത്രത്തിൽ ചുംബിക്കുന്നുണ്ട്. കെഎസ്ആർടിസി ബസ്സിലെ ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ടതാണ് മോദിയുടെ പരസ്യ ചിത്രം. പോസ്റ്റ് ഓഫീസ് അക്കൗണ്ട് വഴി 1000 ലഭിച്ചു. എന്നാൽ പ്രധാനമന്ത്രി 500ൽ കൂടുതൽ ചേർത്തു. ആരോഗ്യത്തിനായി അഞ്ചുലക്ഷം രൂപ അനുവദിച്ചു. ‘മോദി ലോകം കീഴടക്കും’ എന്ന് കർഷകൻ പറയുന്നു.
മോഹൻദാസ് കമ്മത്ത് എന്നൊരാളാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുള്ളത്. നിരവധി പേരാണ് കർഷകന്റെ വൈകാരിക പ്രതികരണത്തിന് കമന്റ് ചെയ്തിട്ടുള്ളത്. മെയ് 10നാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. 13ന് വോട്ടെണ്ണും. ഇത്തവണ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് കോൺഗ്രസ് കളത്തിലുണ്ട്. ബിജെപിയും ഒപ്പത്തിനൊപ്പമുണ്ട്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…