Thursday, April 25, 2024
spot_img

‘മോദി ലോകം കീഴടക്കും’! പ്രധാനമന്ത്രിയുടെ ചിത്രത്തിൽ ചുംബിച്ച് കർഷകന്‍:വീഡിയോ വൈറൽ

ബെം​ഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുടെ ചിത്രത്തിൽ ചുംബിക്കുന്ന കർഷകന്റെ വീഡിയോ വൈറലാവുന്നു. കർണാടകയിലാണ് ബസിന്റെ ചുമരിലുള്ള മോദിയുടെ ചിത്രത്തിൽ കർഷകൻ ചുംബിക്കുന്നത്.

നിർത്തിയിട്ട ബസ്സിലുള്ള ചിത്രത്തിൽ നോക്കി മോദിയെ പുകഴ്ത്തിയും പ്രകീർത്തിച്ചുമാണ് കർഷകൻ സംസാരിക്കുന്നത്. ശേഷം ബസ്സിലെ മോദിയുടെ ചിത്രത്തിൽ ചുംബിക്കുന്നുണ്ട്. കെഎസ്ആർടിസി ബസ്സിലെ ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ടതാണ് മോദിയുടെ പരസ്യ ചിത്രം. പോസ്റ്റ് ഓഫീസ് അക്കൗണ്ട് വഴി 1000 ലഭിച്ചു. എന്നാൽ പ്രധാനമന്ത്രി 500ൽ കൂടുതൽ ചേർത്തു. ആരോ​ഗ്യത്തിനായി അഞ്ചുലക്ഷം രൂപ അനുവദിച്ചു. ‘മോദി ലോകം കീഴടക്കും’ എന്ന് കർഷകൻ പറയുന്നു.

മോഹൻദാസ് കമ്മത്ത് എന്നൊരാളാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുള്ളത്. നിരവധി പേരാണ് കർഷകന്റെ വൈകാരിക പ്രതികരണത്തിന് കമന്റ് ചെയ്തിട്ടുള്ളത്. മെയ് 10നാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. 13ന് വോട്ടെണ്ണും. ഇത്തവണ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് കോൺ​ഗ്രസ് കളത്തിലുണ്ട്. ബിജെപിയും ഒപ്പത്തിനൊപ്പമുണ്ട്.

Related Articles

Latest Articles