first ever fully automated driverless train in india
ദില്ലി: രാജ്യത്തെ ആദ്യ ഡ്രൈവർരഹിത ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഡ്രൈവർരഹിത ട്രെയിൻ പ്രവർത്തനത്തിന് തയ്യാറെടുക്കുന്നത് ദില്ലി മെട്രോയുടെ 37 കിലോമീറ്റർ ദൈർഘ്യമുള്ള മജന്ത ലൈനിലാണ്. പദ്ധതി രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിങിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.
ഡ്രൈവർ രഹിത മെട്രോ ട്രെയിനിന്റെ സർവീസ് ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ബഹദൂർഗഡ്, ഗാസിയാബാദ് എന്നീ നഗരങ്ങളുമായി ദില്ലിയെ ബന്ധിപ്പിക്കുന്ന പാതയിലാണ്. ട്രെയിനിൽ 6 കോച്ചുകളുണ്ടാകും. ബ്രേക്കിങിലും ലൈറ്റിങിലും ഊർജ സംരക്ഷണം ലക്ഷ്യമിട്ട് നൂതന സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഡ്രൈവർരഹിത ട്രെയിനിലെ പരമാവധി വേഗത 95 കിലോമീറ്ററാണ്. ഓരോ കോച്ചിലും 380 യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത.
അതേസമയം ഡ്രൈവർരഹിത ട്രെയിനിന്റെ പ്രവർത്തനം മജന്ത ലെയിനിൽ ആരംഭിച്ചു കഴിഞ്ഞാൽ ദില്ലി മെട്രോയുടെ പിങ്ക് ലൈനിലും 2021-ന്റെ പകുതിയോടെ ഡ്രൈവർ രഹിത ട്രെയിനുകൾ പ്രവർത്തിപ്പിക്കാനാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ദില്ലി മെട്രോ റെയിൽ കോർപ്പറേഷൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡ്രൈവർരഹിത ട്രെയിനിന്റെ പരീക്ഷണങ്ങൾ നടത്തിയിരുന്നു. 2017 മുതലാണ് 20 കിലോമീറ്റർ ദൈർഘ്യമുള്ള പിങ്ക് ലൈനിൽ ഡിഎംആർസി ഡ്രൈവർരഹിത ട്രെയിനിന്റെ പരീക്ഷണങ്ങളാരംഭിച്ചത്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…