പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും
ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം വിദേശ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലേക്ക് പുറപ്പെടും. ജൂൺ 13 മുതൽ 15 വരെ ഇറ്റലിയിലെ ബോർഗോ എഗ്നാസിയയിൽ നടക്കുന്ന G7 ഉച്ചകോടി കോടിയിലേക്കുള്ള ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഇറ്റലിയിലേക്ക് പോകുന്നത്. കഴിഞ്ഞ ദിവസം നരേന്ദ്രമോദി ഇറ്റാലിയൻ പ്രധാനമന്ത്രിയുമായി സംസാരിക്കുകയും ജി 7 ഉച്ചകോടി ഔട്ട്‌റീച്ച് സെഷനിലേക്കുള്ള ക്ഷണത്തിന് നന്ദി പറയുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ആഗോള സാമ്പത്തിക രംഗം, അന്താരാഷ്‌ട്ര വ്യാപാരം, കാലാവസ്ഥാ വ്യതിയാനം, റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൻ്റെ പ്രത്യാഘാതങ്ങൾ, ഇസ്രായേൽ – ഹമാസ് സംഘർഷം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്യും. കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ, അമേരിക്ക എന്നീ രാജ്യങ്ങളാണ് G7 കൂട്ടായ്മയിൽ ഉൾപ്പെടുന്നത്. യൂറോപ്യൻ യൂണിയൻ അതിഥിയായി ചർച്ചകളിൽ പങ്കെടുക്കും. സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി അമേരിക്കൻ പ്രസിഡൻ്റുമായും മറ്റ് ജി 7 നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.
ബ്രിക്സ് ഉച്ചകോടിയുടെ തയ്യാറെടുപ്പിനായി ജൂൺ 11 ന് റഷ്യയിൽ നടക്കുന്ന ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ വിദേശകാര്യ മന്ത്രി പങ്കെടുക്കും. ജൂൺ അവസാനവാരം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യ സന്ദർശിക്കാൻ എത്തും. തുടർന്ന് ജൂലൈയിൽ കസാക്കിസ്ഥാനിൽ നടക്കുന്ന എസ്‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും,
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച അഭിനന്ദന സന്ദേശത്തിൽ ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി, വരാനിരിക്കുന്ന സമാധാന ഉച്ചകോടിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു . ആഗോള കാര്യങ്ങളിൽ ഇന്ത്യയുടെ സുപ്രധാന പങ്കും ശാശ്വത സമാധാനം കൈവരിക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങളുടെ പ്രാധാന്യവും സെലെൻസ്‌കി എടുത്തുപറഞ്ഞു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…