നാഗ്പൂർ: ഭാരതം എല്ലാ രാജ്യങ്ങളോടും സൗഹൃദം ആഗ്രഹിക്കുന്ന രാജ്യമാണെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത്. അത് ഈ രാജ്യത്തിന്റെ സ്വഭാവമാണ്. എന്നാൽ ആരെങ്കിലും അതൊരു ബലഹീനതയായി കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ്.
രാഷ്ട്രത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാൻ ഭാരതീയർ ഏത് പ്രതിസന്ധികളേയും നേരിട്ട് ഉറച്ച് നിൽക്കുമെന്നും മോഹൻ ഭാഗവത് വിജയദശമി ഉത്സവ സന്ദേശത്തിൽ വ്യക്തമാക്കി.
ലോകരാജ്യങ്ങളുമായും അയൽ രാജ്യങ്ങളുമായുമുള്ള സൗഹൃദം ശക്തമാക്കണം. സുഹൃദ് രാജ്യങ്ങളുമായുള്ള സഹകരണം ശക്തമാക്കി ചൈനയുടെ സാമ്രാജ്യത്വ മോഹത്തിന് തടയിടണമെന്നും സർസംഘ ചാലക് വ്യക്തമാക്കി.
ഭാരതത്തിന്റെ ദേശാഭിമാനികളായ ജനതയും സൈനിക ശക്തിയും ചൈനയ്ക്ക് വ്യക്തമായ സന്ദേശം നൽകിക്കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ വിഘടിപ്പിക്കാനോ തകർക്കാനോ ശ്രമിക്കുന്നവർ ഇത് മനസ്സിലാക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…