Sunday, May 19, 2024
spot_img

ചൈനയുടെ സാമ്രാജ്യത്വ മോഹത്തിന് തടയിടണം; ഭാരതം എല്ലാ രാജ്യങ്ങളോടും സൗഹൃദം ആഗ്രഹിക്കുന്നതായി വിജയദശമി ബൗദ്ധിക്കിൽ മോഹന്‍ ഭാഗവത്

നാഗ്‌പൂർ: ഭാരതം എല്ലാ രാജ്യങ്ങളോടും സൗഹൃദം ആഗ്രഹിക്കുന്ന രാജ്യമാണെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത്. അത് ഈ രാജ്യത്തിന്റെ സ്വഭാവമാണ്. എന്നാൽ ആരെങ്കിലും അതൊരു ബലഹീനതയായി കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ്.
രാഷ്ട്രത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാൻ ഭാരതീയർ ഏത് പ്രതിസന്ധികളേയും നേരിട്ട് ഉറച്ച് നിൽക്കുമെന്നും മോഹൻ ഭാഗവത് വിജയദശമി ഉത്സവ സന്ദേശത്തിൽ വ്യക്തമാക്കി.

ലോകരാജ്യങ്ങളുമായും അയൽ രാജ്യങ്ങളുമായുമുള്ള സൗഹൃദം ശക്തമാക്കണം. സുഹൃദ് രാജ്യങ്ങളുമായുള്ള സഹകരണം ശക്തമാക്കി ചൈനയുടെ സാമ്രാജ്യത്വ മോഹത്തിന് തടയിടണമെന്നും സർസംഘ ചാലക് വ്യക്തമാക്കി.

ഭാരതത്തിന്റെ ദേശാഭിമാനികളായ ജനതയും സൈനിക ശക്തിയും ചൈനയ്ക്ക് വ്യക്തമായ സന്ദേശം നൽകിക്കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ വിഘടിപ്പിക്കാനോ തകർക്കാനോ ശ്രമിക്കുന്നവർ ഇത് മനസ്സിലാക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles

Latest Articles