നടന മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘എലോൺ’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. മോഹൻലാൽ(Mohanlal) തന്നെയാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിത്. “യഥാർത്ഥ നായകന്മാർ എപ്പോഴും ഒറ്റയ്ക്കാണ്” എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ.
12 വർഷത്തിന് ശേഷമാണ് മോഹൻലാലും സംവിധായകൻ ഷാജി കൈലാസും ഒന്നിക്കുന്നത്. എന്ന പ്രത്യകത ചിത്രത്തിനുണ്ട്. 2009ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. രാജേഷ് ജയറാം തിരക്കഥയെഴുതുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കും.
അതേസമയം ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന 30-ാമത്തെ ചിത്രമെന്ന മറ്റൊരു പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 2000ത്തിൽ പുറത്തിറങ്ങിയ നരസിംഹമാണ് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആദ്യമായി നിർമ്മിച്ച ചിത്രം. ഈ സിനിമയും ഷാജി കൈലാസാണ് സംവിധാനം ചെയ്തത്. 1997ൽ പുറത്തിറങ്ങിയ ആറാം തമ്പുരാനിലാണ് മോഹൻലാലും ഷാജി കൈലാസും ആദ്യമായി ഒന്നിച്ചത്.
എറണാകുളം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോൽവിയിൽ പാർട്ടിക്കെതിരെ തുറന്നടിച്ച് സിപിഐഎം നേതാവ് തോമസ് ഐസക്ക്. തെരഞ്ഞെടുപ്പിൽ പാർട്ടി…
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട് പോകുന്ന കെഎസ്ആർടിസി ബസിൽ വച്ചാണ് 23കാരിക്ക്…
ഭാരതത്തിന്റെ സ്വപ്ന പദ്ധതി! ഇന്ത്യ- മിഡിൽ ഈസ്റ്റ്- യുറോപ്പ് ഇടനാഴിയെ പിന്തുണച്ച് ജി 7 രാജ്യങ്ങൾ
ലക്നൗ: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിൽ കൂടിക്കാഴ്ച നടത്തി. രണ്ടു തവണയായി അടച്ചിട്ട…
ദില്ലി: തീവ്രവാദി ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിൽ. സുരക്ഷാ സാഹചര്യങ്ങളുടെ അവലോകന യോഗം…
ലഹോർ: പാകിസ്ഥാനിൽ 12കാരിയെ 72കാരന് വിവാഹം ചെയ്ത് കൊടുക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചാർസഡ്ഡാ നഗരത്തിലാണ്…