മലയാളത്തിന്റെ സ്വന്തം ലാലേട്ടനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘ട്വൽത്ത് മാനി’ലെ ടൈറ്റിൽ ഗാനം റിലീസ് ചെയ്തു. ‘ഫൈൻഡ് മീ’ എന്ന് തുടങ്ങുന്ന ഗാനം ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. അനിൽ ജോൺസൻ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. സൗപർണിക രാജ്ഗോപാൽ ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികൾ വിനായക് ശശികുമാർ ആണ് രചിച്ചിരിക്കുന്നത്
https://www.youtube.com/watch?v=i2cxkMUYIYc
അതേസമയം ‘ദൃശ്യം 2’ എന്ന വന്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ‘ട്വല്‍ത്ത് മാന്‍’. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രമെന്ന് ജീത്തു ജോസഫ് റിപ്പോര്‍ട്ടര്‍ ലൈവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരു ലൊക്കേഷന്‍ തന്നെയാണ് സിനിമയില്‍ കൂടുതലും ഉള്ളത്.
ചിത്രത്തിൽ സൈജു കുറുപ്പ് അവതരിപ്പിക്കുന്ന മാത്യു, പ്രിയങ്ക നായർ അവതരിപ്പിക്കുന്ന ആനി, ഉണ്ണിമുകുന്ദന്റെ സക്കറിയ എന്ന കഥാപാത്രം, ഡോക്ടർ നയനയായി ശിവദയും എത്തും. കൂടാതെ അനുശ്രീ, അദിതി രവി, ഷൈന്‍ ടോം ചാക്കോ, വീണ നന്ദകുമാര്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സിനിമ റിലീസ് ചെയ്യുന്നത്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരൂമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. കെ ആര്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണുമാണ്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രാജീവ് കോവിലകം ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിക്കുന്നു. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈന്‍.
ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ. കേസിൽ ജമ്മു കശ്മീർ…
തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…
ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…