മലയാള ചലച്ചിത്ര ലോകത്ത് അമ്പത് വര്‍ഷം പിന്നിട്ട മമ്മൂട്ടിയെ കുറിച്ച് ചില അഭിപ്രായങ്ങള്‍ തുറന്നുപറയുകയാണ് മോഹന്‍ലാല്‍. ഒരുമിച്ച് അമ്പതില്‍പരം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട് ഇരുവരും. ചലച്ചിത്രലോകത്ത് അമ്പത് പിന്നിട്ട തന്റെ സഹ സൂപ്പര്‍സ്റ്റാറിന് ആശംസകള്‍ അറിയിച്ച് ഒരു മാധ്യമത്തിന് നല്‍കിയ കുറിപ്പിലാണ് മോഹന്‍ലാല്‍ അദ്ദേഹത്തെ കുറിച്ച് തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞത്.
ഗായകന് ശബ്ദം എന്നത് പോലെ നടന്റെ ഏറ്റവും വലിയ സ്വത്ത് സ്വന്തം ശരീരമാണ്. അതിനെ കാത്ത് സൂക്ഷിക്കുകയാണ് പ്രധാന ധര്‍മ്മം. ചിട്ടയോടെ ഇക്കാര്യം വര്‍ഷങ്ങളോളം പാലിക്കുന്ന ഒരേയൊരാളെ മാത്രമേ താന്‍ കണ്ടിട്ടുള്ളൂ അത് മമ്മൂട്ടിയാണെന്ന് ലാല്‍ പറയുന്നു. ശരീരം മേദസുകളില്ലാതെ കാത്ത് സൂക്ഷിക്കുന്നതില്‍ മമ്മൂട്ടി കാണിക്കുന്ന ജാഗ്രത തനിക്ക് സാധിക്കാറില്ലെന്ന് അദ്ദേഹം പറയുന്നു.സൗഹൃദങ്ങളുടെ പേരില്‍ താന്‍ ശരീരസംരക്ഷണത്തിലും ഭക്ഷണ നിയന്ത്രണത്തിലും പലപ്പോഴും വിട്ടുവീഴ്ച വരുത്താറുണ്ടെങ്കിലും മമ്മൂട്ടി അങ്ങനെയല്ല. ആത്മനിയന്ത്രണം അദ്ദേഹത്തില്‍ നിന്ന് കണ്ടുപഠിക്കണം.
പലപ്പോഴും പലയിടത്തുവച്ചും ഞങ്ങള്‍ ഒന്നിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ട്. തനിക്കാവശ്യമുള്ള അളവ് കഴിഞ്ഞാല്‍ ഒരു മാത്രപോലും മമ്മൂട്ടി അധികം കഴിക്കില്ല. ആരൊക്കെ, അവര്‍ എത്രയൊക്കെ പ്രിയപ്പെട്ടവരാവട്ടെ, ഏതൊക്കെ തരത്തില്‍ നിര്‍ബന്ധിച്ചാലും തന്റെ തീരുമാനത്തില്‍നിന്ന് മമ്മൂട്ടി പിന്മാറില്ല.
എന്നാല്‍ എന്റെ സ്വാവം നേരെ മറിച്ചാണ്. യാതൊരുവിധ നിയന്ത്രണങ്ങളും എനിക്ക് സ്ഥിരമായി കൊണ്ടുനടക്കാന്‍ സാധിക്കാറില്ല. സൗഹൃദങ്ങളുടെ, സഭയുടെ നിര്‍ബന്ധങ്ങള്‍ക്ക് നിരുപാധികം വഴങ്ങുന്നയാളാണ് ഞാന്‍. പ്രധാനമായും ഭക്ഷണത്തിന്റെ കാര്യത്തില്‍ എത്രയോ തവണ ഇനി ഞാന്‍ ഇങ്ങനെയാവില്ല എന്ന് ശപഥം ചെയ്തിട്ടുണ്ട്. മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടാവൂ ഇത്തരം ശപഥങ്ങള്‍ക്ക് എന്നാണനുഭവമെന്നും മോഹന്‍ലാല്‍ പറയുന്നു.
ആയുര്‍വേദ ചികില്‍സയൊന്നും മമ്മൂട്ടിക്ക് ആവശ്യമില്ല. ആയുര്‍വേദത്തില്‍ നിന്ന് മമ്മൂട്ടിയല്ല, ഇക്കാര്യത്തില്‍ മമ്മൂട്ടിയില്‍ നിന്നും ആയുര്‍വേദമാണ് പഠിക്കേണ്ടതെന്നും ലാല്‍ പറഞ്ഞു.
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…