mohanlal-prithviraj-movie-promo-video
ലൂസിഫറിന്റെ വിജയത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. പ്രഖ്യാപനം മുതലേ ചിത്രത്തിന് വലിയ ശ്രദ്ധ നേടിയിരുന്നു. ബ്രോ ഡാഡി ബുധനാഴ്ച പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിലെ രസകരമായ രംഗവുമായി ഒരു വിഡിയോ പുറത്തുവന്നിരിക്കുകയാണ്. മോഹൻലാലും പൃഥ്വിരാജും ഒന്നിച്ചുള്ളതാണ് വിഡിയോ. നിങ്ങൾ കാത്തിരുന്ന അടിപൊളി അച്ഛൻ- മകൻ കോമ്പോ എന്ന കുറിപ്പിൽ ആമസോൺ പ്രൈം ആണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. തുടർന്ന് പത്രം വായിച്ചിരിക്കുന്ന മോഹൻലാലിന്റെ അടുത്തേക്ക് പരസ്യ ഐഡിയയുമായി എത്തുകയാണ് പൃഥ്വിരാജ്. മകന്റെ ഐഡിയ മുഴുവൻ കേട്ട് മോഹൻലാൽ നൽകുന്ന മറുപടിയാണ് രസകരം.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ദൃശ്യം 2’നു ശേഷം മോഹന്‍ലാലിന്‍റേതായി ഡയറക്റ്റ് ഒടിടി റിലീസ് ചെയ്യപ്പെടുന്ന ചിത്രമാണിത്. ചിത്രത്തിൽ പൃഥ്വിരാജിന്റെ അച്ഛനായിട്ടാണ് മോഹൻലാൽ എത്തുന്നത്. ഒരു വിവാഹാലോചനയും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.
മോഹൻലാലും പൃഥ്വിരാജും തമ്മിലുള്ള രസകരമായ നിമിഷങ്ങളാവും ചിത്രത്തിന്റെ ഹൈലൈറ്റ്. ആരാധകർ ആഗ്രഹിക്കുന്ന തരത്തിലുള്ള പക്കാ എന്റർടൈൻമെന്റ് ചിത്രമായിരിക്കും ബ്രോ ഡാഡി. കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, കനീഹ, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, ജഗദീഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ശ്രീജിത്ത് എന്‍, ബിബിന്‍ ജോര്‍ജ് എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
മനുഷ്യചരിത്രത്തിലെ ഏറ്റവും സാഹസികവും കൗതുകകരവുമായ ശാസ്ത്രീയ പരീക്ഷണങ്ങളിൽ ഒന്നാണ് അറെസിബോ സന്ദേശം. ഭൂമിക്ക് പുറത്ത് പ്രപഞ്ചത്തിന്റെ മറ്റേതെങ്കിലും കോണിൽ ബുദ്ധിയുള്ള…
മതവികാരം പടിക്ക് പുറത്തുമതി ! സ്വർണ്ണം വേണമെങ്കിൽ മുഖം കാണിക്കണം ! പോലീസിന്റെ സഹായത്തോടെ ബോർഡ് വച്ച് വ്യാപാരികൾ #keralanews…
അമേരിക്കൻ പട്ടാളം വരുമോ ? പേടി ഇറാന് മാത്രമല്ല ! ഭയന്ന് വിറച്ചിരിക്കുന്ന രാജ്യങ്ങൾ ഇവയാണ്. #trumpgreenland #greenlandannexation #denmarkus…
അമിതമായി ചിന്തിക്കുന്ന ശീലം മനസ്സിനെ തളർത്തുകയും കർമ്മശേഷി കുറയ്ക്കുകയും ചെയ്യും. മഹാഭാരതത്തിലെ വിവേകിയായ വിദുരർ, അദ്ദേഹത്തിന്റെ 'വിദുരനീതി'യിലൂടെ മനസ്സിനെ നിയന്ത്രിക്കാനും…
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…