mohanlal-shaves-his-head-for-burrows-location-video-out
പ്രഖ്യാപന സമയം മുതൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മോഹൻലാൽ ആദ്യമായി സംവിധായകന്റെ വേഷമിടുന്ന ചിത്രം എന്നതുതന്നൊണ് ആരാധകരുടെ കാത്തിരിപ്പിന് പ്രധാന കാരണം. ഇപ്പോഴിതാ ‘ബറോസ്’ സിനിമയ്ക്കായി മുടി മൊട്ടയടിച്ചിരിക്കുകയാണ് മോഹൻലാൽ.
പുതുവർഷത്തിൽ ബറോസിലെ തന്റെ പുത്തൻ ലുക്ക് പുറത്തുവിട്ടാണ് മോഹൻലാൽ ആരാധകരെ ഞെട്ടിച്ചത്. പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘ബറോസ്’ സെറ്റിൽ നിന്നുള്ള വിഡിയോയിലും മൊട്ടയടിച്ച ഗെറ്റപ്പിലാണ് മോഹൻലാലിനെ കാണാനാകുക.
തല മൊട്ടയടിച്ച് തൊപ്പിയും വച്ച് നിൽക്കുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്. ബറോസ് ലൊക്കേഷനിൽ വച്ച് അണിയറ പ്രവർത്തകരിൽ ഒരാളുടെ പിറന്നാൾ ആഘോഷിക്കുന്നതാണ് വിഡിയോയിൽ. താരത്തിന്റെ ഫാൻ പേജിലൂടെയാണ് വിഡിയോ പുറത്തുവന്നത്. കോവിഡ് പ്രതിസന്ധിയിൽ ചിത്രീകരണം മുടങ്ങിയതിനെ തുടർന്ന് ദിവസങ്ങൾക്കു മുൻപാണ് ഷൂട്ടിങ് പുനഃരാരംഭിച്ചത്.
ഇതുവരെ മലയാളികൾ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. തലമൊട്ടയടിച്ച് താടി വളർത്തിയ ലുക്കിലാണ് മോഹൻലാൽ. സിനിമയിൽ ‘ബറോസ്’ എന്ന ടൈറ്റിൽ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിൽ അദ്ദേഹത്തിന് രണ്ട് ഗെറ്റപ്പുകളുണ്ട്.
പഴയ വെസ്റ്റേൺ രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് ഇരിക്കുന്ന താരത്തിന്റെ ചിത്രം ആരാധകരുടെ മനം കവരുകയാണ്. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായിരുന്ന മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രം ഒരു ഭൂതമാണ്. ഈ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…