വയനാട്: ലോക്‌സഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളായ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ മോക് പോളിംഗ് നടത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളടക്കം മോക് പോളിംഗിൽ പങ്കെടുക്കുന്നുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് മണ്ഡലം ഒഴിഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണെന്നാണ് സൂചന. നേരത്തെ കർണ്ണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപന വേളയിൽ വയനാട്ടിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ടായിരുന്നു. പക്ഷെ സമയമുണ്ട് എന്ന നിലപാടിലായിരുന്നു കമ്മീഷൻ.
മാനനഷ്ടക്കേസിൽ ഗുജറാത്ത് കോടതി രണ്ടു വർഷം ശിക്ഷ വിധിച്ചതിനെ തുടർന്നാണ് മുൻ വയനാട് എം പിയായ രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടത്. വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജ്ജി മേൽക്കോടതികളും അനുവദിച്ചില്ല. ഇപ്പോൾ കേസ് ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കർണ്ണാടകയിലെ ഒരു റാലിയിൽ പ്രസംഗിക്കവെ മോദി സമുദായത്തിനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിലാണ് കോടതി വിധി. രാഹുലിനെതിരെ സമാനമായ കേസ്സുകൾ മറ്റ് കോടതികളിലും നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് പോകുന്നത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…