പിടിച്ചെടുത്ത പണം
ചെന്നൈ : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പെരമ്പലൂരിൽ നിന്ന് കണക്കിൽപ്പെടാത്ത 2.44 കോടി രൂപ തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചെടുത്തു. എക്സൈസ് സൂപ്പർവൈസറി ഓഫീസർ പളനിശെൽവന്റെ നേതൃത്വത്തിൽ സെംഗുണം ഗ്രാമത്തിൽ നടത്തിയ പതിവ് വാഹനപരിശോധനയ്ക്കിടെയാണ് വൻതോതിൽ പണം പിടികൂടിയത്. കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന അഞ്ച് പെട്ടികളിലായാണ് 500 രൂപയുടെ നോട്ടുകെട്ടുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ആകെ 2,44,97,500 രൂപയാണ് സ്ക്വാഡ് പിടിച്ചെടുത്തത്.
വാഹനത്തിലുണ്ടായിരുന്ന ഡിഎംകെ ജില്ലാ കർഷക വിഭാഗം ഡെപ്യൂട്ടി ഓർഗനൈസർ ജയരാമൻ, രാജേഷ് കൃഷ്ണൻ എന്നിവരെയാണ് അധികൃതർ കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത പണം പെരമ്പലൂർ അസംബ്ലി മണ്ഡലം ഇലക്ഷൻ ഓഫീസർ അനിതയ്ക്ക് കൈമാറി. വോട്ടർമാർക്ക് വിതരണം ചെയ്യുന്നതിനായി എത്തിച്ചതാണോ ഈ പണമെന്ന കാര്യത്തിൽ ആദായനികുതി വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
23-നാണ് തമിഴ്നാട്ടിൽ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറികൾ തടയുന്നതിനായി സംസ്ഥാനത്തുടനീളം 2,283 ഫ്ലയിംഗ് സ്ക്വാഡുകളെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിന്യസിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം തമിഴ്നാട്ടിൽ ഇതുവരെ വൻതോതിൽ പണവും മദ്യവും മയക്കുമരുന്നും വിലപിടിപ്പുള്ള ലോഹങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഡിഎംകെ നയിക്കുന്ന സെക്യുലർ പ്രോഗ്രസീവ് അലയൻസും എഐഎഡിഎംകെ-ബിജെപി സഖ്യവും തമ്മിലാണ് സംസ്ഥാനത്ത് പ്രധാന മത്സരം നടക്കുന്നത്. ഇതിനു പുറമെ നടൻ വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ കൂടി എത്തിയതോടെ തെരഞ്ഞെടുപ്പ് ത്രികോണ പോരാട്ടത്തിലേക്ക് നീങ്ങുകയാണ്. മെയ് നാലിനാണ് വോട്ടെണ്ണൽ.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…