തിരുവനന്തപുരം: മോഹന വാഗ്ദാനങ്ങൾ വിശ്വസിച്ചത് വിനയായി. ഓൺലൈൻ ജോലി തട്ടിപ്പിൽ യുവതിക്ക് ലക്ഷങ്ങൾ നഷ്ടമായി. ഓൺലൈൻ ജോലിയിലൂടെ വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാമെന്ന ഫേസ്ബുക്കിലെ പരസ്യത്തിൽ വിശ്വസിച്ച് പണം നിക്ഷേപിച്ച യുവതിക്ക് 9.5 ലക്ഷമാണ് നഷ്ടമായത്.
ജോലി ചെയ്യാൻ താൽപര്യമുണ്ടെന്ന് കാണിച്ച് പോങ്ങുംമൂട് സ്വദേശിയായ 29കാരി പഫേസ്ബുക്കിലെ പരസ്യത്തിന് താഴെ കമന്റ് ചെയ്തു. തുടർന്ന് ഇവരെത്തേടി മെസഞ്ചറിൽ സന്ദേശങ്ങളെത്തി.
മെസഞ്ചറിൽ വരുന്ന യുട്യൂബ് വിഡിയോ ലിങ്കുകൾ തുറന്ന് അവയ്ക്ക് ലൈക്ക് നൽകുക എന്നതായിരുന്നു ജോലി. ജോലിക്ക് ഇരട്ടി കൂലിയായിരുന്നു വാഗ്ദാനം. ചെയ്ത ജോലിക്ക് പറഞ്ഞപോലെ പണം കിട്ടിയതോടെ താൽപര്യം കൂടി. തുടർന്ന് കൂടുതൽ പണം കിട്ടണമെങ്കിൽ ബിറ്റ് കോയിനിൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. മോഹന വാഗ്ദാനങ്ങൾ വിശ്വസിച്ച് ഇവർ ലക്ഷങ്ങളാണ് നിക്ഷേപിച്ചത്. എന്നാൽ പിന്നീട് ഈ തുക പിൻവലിക്കാൻ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പ് മനസ്സിലായത്. യുവതിയുടെ പരാതിയിൽ പട്ടം സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…