Kerala

മുപ്പതിനായിരം രൂപ നൽകിയാൽ ഡ്രൈവറും കണ്ടക്ടറും ആവാം! ക്രിമിനൽ പശ്ചാത്തലം പോലും പരിശോധിക്കാതെ ജീവനക്കാരെ നിയമിക്കുന്നു, ഛർദിച്ച പെൺകുട്ടിയെ കൊണ്ട് ബസ്സ് കഴുകിച്ച സംഭവത്തിൽ കെ സ്‌ ആർ ടി സി ബദലി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി; ജോലിയിൽ നിന്നും പിരിച്ച് വിട്ടു

തിരുവനന്തപുരം: ഛർദിച്ച പെൺകുട്ടിയെ കൊണ്ട് ബസ്സ് കഴുകിച്ച സംഭവത്തിൽ കെ സ്‌ ആർ ടി സി ബദലി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി. ഡ്രൈവറെ ജോലിയിൽ നിന്നും പിരിച്ച് വിട്ടു. നെയ്യാറ്റിൻകര ഡിപ്പോയിലെ താത്കാലിക ഡ്രൈവർ എസ്എൻ ഷിജിയെയാണ് പിരിച്ചുവിട്ടത്. മുപ്പതിനായിരം രൂപ നൽകിയാൽ ആർക്കും ഇപ്പോൾ കെ എസ്ആർടിസി ബദലി ഡ്രൈവറും കണ്ടക്ടറുമാകാം. ക്രിമിനൽ പശ്ചാത്തലം പോലും പരിശോധിക്കാതെയാണ് ജീവനക്കാരെ നിയമിക്കുക. അത്തരത്തിൽ ഉള്ള ഒരു ബദലി ജീവനക്കാരനാണ് കഴിഞ്ഞ ദിവസം യാത്രക്കിടെ ബസിനുള്ളിൽ ഛർദിച്ച പെൺകുട്ടിയേയും സഹോദരിയേയും കൊണ്ടു ബസിന്റെ ഉൾവശം കഴുകിച്ചത്.

വ്യാഴാഴ്ചയാണ് കെഎസ്ആർടിസി ബസിനുള്ളിൽ ഛർദിച്ചതിന് പെൺകുട്ടിയേയും സഹോദരിയേയും തടഞ്ഞുവച്ച് ബസ് കഴുകിച്ചത്. വൈകീട്ട് മൂന്നിനു വെള്ളറട ഡിപ്പോയിലായിരുന്നു സംഭവം. ആശുപത്രിയിൽ പോയി തിരിച്ചുവരികയായിരുന്ന സഹോദരിമാർക്കാണ് കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് മോശം അനുഭവമുണ്ടായത്.

Anusha PV

Recent Posts

റെയിൽവേ, ഹൈവേ, വ്യോമയാനം മേഖലകൾ വമ്പൻ കുതിപ്പിലേക്ക് !

മൂന്നാംവട്ടവും മോദി അധികാരത്തിൽ എത്തുന്നതോടെ ഈ മൂന്ന് രംഗങ്ങളുടെയും വികസനം ഏറെക്കുറേ പൂർണ്ണമാകും

17 mins ago

കുടുംബ പ്രശ്‌നം ! വർക്കലയിൽ അച്ഛന്‍ തീകൊളുത്തിയ അമ്മയും മകനും ചികിത്സയിലിരിക്കെ മരിച്ചു

വർക്കലയിൽ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് അച്ഛന്‍ തീകൊളുത്തിയ മകനും അമ്മയും ചികിത്സയിലിരിക്കെ മരിച്ചു. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…

1 hour ago

വോട്ടിന് വേണ്ടി എന്തൊക്കെ കാണണം

സോണിയ ഗാന്ധിക്ക് ക്ഷേത്രം പണിത് കോൺഗ്രസ്‌ ; വോട്ടിനല്ലേയെന്ന് സോഷ്യൽ മീഡിയ

1 hour ago

രാഹുലേ…വിട്ടേക്ക് ! അലങ്കാരപ്പണിക്ക് ടെൻഡർ വരെ വിളിച്ചു ബിജെപി

എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം ബിജെപിക്ക് തുടർഭരണം പ്രവചിക്കുമ്പോൾ മൂന്നാം മോദി സർക്കാരിനുള്ള ഒരുക്കത്തിൽ ബിജെപി

2 hours ago

രാജ്യത്തിന്റെ ഭരണചക്രം ആര് തിരിക്കും ? 44 ദിവസം നീണ്ടുനിന്ന വിധിയെഴുത്തിന്റെ ഫലം നാളെയറിയാം! വോട്ടെണ്ണുക ഇങ്ങനെ

ദില്ലി : രാജ്യത്തിന്റെ ഭരണചക്രം ആര് തിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകൾക്കപ്പുറം വിരാമം. 44 ദിവസം നീണ്ടുനിന്ന വിധിയെഴുത്തിന്റെ…

2 hours ago

അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ കാണാതായി !പോലീസ് അന്വേഷണം ആരംഭിച്ചു

കാലിഫോര്‍ണിയ : അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, സാന്‍ ബെര്‍ണാര്‍ഡിനോയിലെ വിദ്യാർത്ഥിനിയായ നീതിഷ…

3 hours ago