Money Laundering Case; ED searches 12 places including houses of Aam Aadmi workers in Delhi
ദില്ലി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദില്ലിയിലെ ആംആദ്മി നേതാക്കളുടെ വസതികളിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന. ഇന്ന് രാവിലെയാടെയാണ് ഇഡി സംഘം റെയ്ഡ് ആരംഭിച്ചത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്‌സണൽ സെക്രട്ടറി ബിഭവ് കുമാർ ഉൾപ്പെടെയുള്ളവരുടെ വസതികളിലാണ് പരിശോധനയെന്നാണ് റിപ്പോർട്ടുകൾ.
ദില്ലിയിലെ 12 ഇടങ്ങളിലാണ് പരിശോധന. ദില്ലി ജലബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. ബോർഡ് മെമ്പർ ഷഹലബ് കുമാറിന്റെ വീടും ഉൾപ്പെടുന്നു. ഇതിന് പുറമേ ആംആദ്മി പാർട്ടി ട്രഷറർ എൻ.ഡി ഗുപ്തയുടെ വീടിലും പരിശോധന നടത്തുന്നുണ്ട്. രാജ്യസഭാ എംപി കൂടിയാണ് എൻ.ഡി ഗുപ്ത. ജല ബോർഡിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐയും ആന്റി കറപ്ഷൻ ബ്യൂറോയും കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനോട് അനുബന്ധിച്ച കള്ളപ്പണ കേസിലാണ് ഇഡി അന്വേഷണം. മീറ്ററുകളുടെ വിതരണം, സ്ഥാപിക്കൽ, പരിശോധന, കമ്മീഷൻ ചെയ്യൽ എന്നിവയ്ക്കുള്ള ടെൻഡർ ഒരു സ്വകാര്യ കമ്പനിയ്ക്ക് നൽകി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നാണ് കണ്ടെത്തൽ.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…