Monkey pox
കണ്ണൂര്: മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കണ്ണൂരിൽ ഏഴ് വയസുകാരിയെ ചികിത്സയിൽ പ്രവേശിപ്പിച്ചു. പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയ്ക്കായി കുട്ടിയെ പ്രവേശിപ്പിച്ചത്.
ഇന്നലെ രാത്രി യുകെയിൽ നിന്നും എത്തിയതായിരുന്നു കുട്ടി. വീട്ടിലെത്തിയതിന് ശേഷം കുട്ടിയിൽ ചെറിയ രീതിയിൽ രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ഉടൻ തന്നെ ആശുപത്രിയിലെത്തി ചികിത്സ നേടുകയായിരുന്നു. കുട്ടിയുടെ സ്രവ സാമ്പിള് പരിശോധനക്ക് അയച്ചു. കുട്ടിക്കൊപ്പം വിദേശത്ത് നിന്നെത്തിയ മാതാപിതാക്കൾ നിലവിൽ നിരീക്ഷണത്തിലാണ്.
അതേസമയം, മൂന്ന് പേരുടെയും ആരോഗ്യനിലയിൽ പ്രശ്നങ്ങളൊന്നും തന്നെയില്ല എന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ സുദീപ് പറഞ്ഞു. കൂടാതെ കുട്ടിയായതിനാൽ തന്നെ പ്രത്യേക ശ്രദ്ധയോടെയാണ് പരിചരിക്കുന്നതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…