Kerala

ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊന്നത് മദ്യം കൊടുത്ത് മയക്കിയ ശേഷം; പ്രതിപ്പട്ടികയില്‍ 16കാരനും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ഇങ്ങനെ

തൃശൂര്‍ : പാറക്കോവിലില്‍ സ്വര്‍ണപ്പണിക്കാരനായ ബംഗാള്‍ സ്വദേശി മന്‍സൂര്‍ മാലിക്കിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിർണായക വിവരങ്ങൾ പുറത്ത്. സ്വർണപ്പണിയിൽ മൻസൂറിന്റെ സഹായിയായ ബീരുവും മൻസൂറിന്റെ ഭാര്യ രേഷ്മാ ബീവി (30)യുമാണ് കൊലപാതകത്തിനു പിന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ രേഷ്മ ബീവിയെയും ബീരുവിനെയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ യഥാര്‍ഥചിത്രം വ്യക്തമായത്.

ഒരുമിച്ച്‌ ജീവിക്കാന്‍ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നാണ് മൊഴി. കാമുകന്റെ സഹായത്തോടെ മന്‍സൂറിനെ ഇരിമ്പുവടി കൊണ്ട് തലയ്ക്കടിച്ച്‌ കൊന്ന ശേഷം താമസസ്ഥലത്തുതന്നെ കുഴിച്ചു മൂടുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് രേഷ്മ പോലീസിന് പരാതി നല്‍കി. പിന്നാലെ നടന്ന അന്വേഷണത്തില്‍ രേഷ്മ തന്നെ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിടുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.

ഡിസംബര്‍ 12ന് ആയിരുന്നു ബീരു മദ്യവുമായി വീട്ടില്‍ എത്തിയത്. മുകള്‍ നിലയിലെ മുറിയില്‍ വച്ചായിരുന്നു ഇരുവരും മദ്യപിച്ചത്. തുടര്‍ന്ന് അബോധാവസ്ഥയിലായ മന്‍സൂറിനെ ബീരുവും രേഷ്മയും ചേര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പിറ്റേന്ന് രാത്രിയാണ് മൃതദേഹം വീടിന്റെ പുറകുവശത്ത് കുഴിച്ചിടുന്നത്.

അതേസമയം കൊലപാതകത്തിന് ശേഷം മൃതദേഹം മറവ് ചെയ്യുന്നതിന് പതിനാറുകാരന്‍ കൂട്ടുനിന്നതായി പോലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിപ്പട്ടികയില്‍ മൂന്നാമതായി ഉള്‍പ്പെടുത്തിയ 16കാരനെ ചില്‍ഡ്രന്‍സ്് ഹോമിലേക്ക് മാറ്റി.

B4 Admin

Recent Posts

ഫോര്‍ട്ട് കൊച്ചിക്ക് ആഘാതമുണ്ടാക്കിയ കോഡര്‍ ഹൗസിലെ തീപിടുത്തം, എന്താണ് കോഡര്‍ ഹൗസ് ?. ബെല്‍ജിയന്‍ ചില്ലുകളും തൂക്കുപാലവും യഹൂദ ചരിത്രത്തിന്റെ ഓര്‍മ്മകളും ഉറങ്ങുന്ന കോഡര്‍ ഹൗസിനെ അറിയാം

ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…

3 hours ago

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും

പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…

3 hours ago

അച്ഛന്‍ തിരിച്ചു ജീവനോടെ എത്തുമെന്ന് വിശ്വാസം. പുനര്‍ജന്മത്തിനായി അച്ഛന്റെ മൃതദേഹം മക്കള്‍ ഫ്രീസറിലാക്കിയത് 4 വര്‍ഷം ; ഇതിനായി മക്കള്‍ മാസം തോറും മുടക്കിയത് 1.6 ലക്ഷം

മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…

3 hours ago

രാജ്യത്തിനായി മെഡല്‍ നേടിയവരോട് ഈ അവഗണന എന്തിന്?. മാലയിട്ടാല്‍ മെഡല്‍ കുറയുമോ?. അധ്വാനത്തെ നിന്ദിക്കരുത്. കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കി ആന്‍സി സോജന്റെ തുറന്നു പറച്ചില്‍

കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…

4 hours ago

പഹല്‍ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…

5 hours ago