More than 1.5 crore devotees have visited Ramlalla so far; More than 100,000 people arrive in Ayodhya every day; A 14 feet wide safety wall has been constructed around the Ram temple
ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം ഇതുവരെ രാംലല്ലയെ ദർശിക്കാനെത്തിയത് 1.5 കോടിയിലധികം ഭക്തരെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. രാംലല്ലയെ ദർശിക്കാൻ ദിനംപ്രതി ഒരു ലക്ഷത്തിലധികം പേർ അയോദ്ധ്യയിലെത്തുന്നുണ്ടെന്ന് രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
‘രാമക്ഷേത്രത്തിന് ചുറ്റും 14 അടി വീതിയിൽ സുരക്ഷാ ഭിത്തി നിർമ്മിക്കും. പാർക്കോട്ട എന്ന പേരിലായിരിക്കും സുരക്ഷാ ഭിത്തികൾ അറിയപ്പെടുക. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി ക്ഷേത്രത്തിന്റെ താഴത്തെ നില മാത്രമാണ് പൂർത്തിയാക്കിയിട്ടുള്ളത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ക്ഷേത്ര സമുച്ചയത്തിൽ ആറ് ചെറിയ ക്ഷേത്രങ്ങൾ കൂടി നിർമ്മിക്കും. അവിടെ ഭഗവാൻ ശങ്കരന്റെയും സൂര്യന്റെയും ഹനുമാന്റെയും അന്നപൂർണയുടെയും പ്രതിഷ്ഠകൾ സ്ഥാപിക്കുമെന്നും’ അദ്ദേഹം പറഞ്ഞു.
ഈ മാസം 17-നായിരുന്നു വിശ്വാസികൾ ഏറെ നാളായി കാത്തിരുന്ന സൂര്യ അഭിഷേക് നടന്നത്. ബാലകരാമന്റെ നെറ്റിയിൽ പതിക്കുന്ന സൂര്യകിരണങ്ങൾ കാണാനും അനുഗ്രഹം വാങ്ങാനും വിശ്വാസികൾ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. പതിനായിരക്കണക്കിന് വിശ്വാസികളാണ് ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നതിനായി ക്ഷേത്രത്തിലെത്തിയത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…