India

ആദരം അർപ്പിച്ച് രാജ്യം: ബിപിൻ റാവത്തിന്റെ ഭൗതിക ശരീരം ദില്ലിയിൽ എത്തിച്ചു: നാളെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും

ദില്ലി: ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ഭൗതിക ശരീരം ദില്ലിയിൽ എത്തിച്ചു. രാത്രി ഏഴു നാൽപ്പത്തഞ്ചോടെയാണ് ബിപിൻ റാവത്തിന്റെയും ഭാര്യയുടേയും മറ്റ് 11 പേരുടെയും ഭൗതികശരീരങ്ങൾ ദില്ലിയിലെ പാലം വിമാനത്താവളത്തിൽ എത്തിച്ചത്.

വൈകുന്നേരം 4 മണിയോടെ മൃതദേഹം എത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം നീണ്ടുപോകുകയായിരുന്നു. സി 139 ജെ വിമാനത്തിലാണ് കോയമ്പത്തൂരിലെ സുലൂർ വ്യോമതാവളത്തിൽ നിന്നും ദില്ലിയിൽയിൽ ഭൗതികശരീരം എത്തിച്ചത്. ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മറ്റ് 11 ഉദ്യോഗസ്ഥരുടെയും ഭൗതികശരീരങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ പ്രധാനമന്ത്രി മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ എത്തും.

നാളെ രാവിലെ 11 മുതൽ 12 മണി വരെ ജനറൽ ബിപിൻ റാവത്തിന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. ഈയവസരത്തിൽ പൊതുജനങ്ങൾക്കും അന്തിമോപചാരം അർപ്പിക്കാൻ അവസരമുണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് സംസ്കാരം നടത്തും.

അപകടസ്ഥലത്ത് നിന്നും കണ്ടെത്തിയ 13 മൃതദേഹങ്ങളിൽ ജനറൽ റാവത്ത്, അദ്ദേഹത്തിൻ്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയ‍ർ എൽഎസ് ലിഡർ, എന്നിവരുടേതുൾപ്പെടെ നാല് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്: മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ ബന്ധുക്കൾക്ക് വിട്ടുനൽകാൻ സാധിക്കൂവെന്ന് സൈന്യം അറിയിച്ചു. അതേസമയം അപകടത്തിൽ രക്ഷപ്പെട്ട വരുൺ സിംഗിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്‌ക്കായി ബംഗളൂരൂവിലെ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ബിപിന്‍ റാവത്തടക്കം 14 പേര്‍ സഞ്ചരിച്ച വ്യോമസേനാ എംഐ 17വി5 ഹെലികോപ്റ്റര്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം അപകടത്തില്‍പ്പെട്ടത്. ബിപിന്‍ റാവത്തും ഭാര്യയും ഉന്നത സൈനിക ഉദ്യോഗസ്ഥരും തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കലും ഉള്‍പ്പെടെ 13 പേരാണ് അപകടത്തില്‍ മരിച്ചത്. ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു മലയാളിയായ പ്രദീപ്.

admin

Recent Posts

‘ഇബ്രാഹിം റെയ്‌സിയുടെ മരണം ഞെട്ടിച്ചു’! ഇറാൻ പ്രസിഡന്റിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി നരേന്ദ്രമോദി

ദില്ലി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ദുഃഖം…

1 hour ago

അപ്രതീക്ഷിതം, ഞെട്ടൽ വിട്ടുമാറാതെ ഇറാൻ ! ജനകീയ സമരങ്ങളെ അടിച്ചമർത്തിയ ഏകാധിപതിയെന്ന് പാശ്ചാത്യ ലോകം വിലയിരുത്തുമ്പോഴും ഇന്ത്യയുമായി ഊഷ്മള ബന്ധം! ഇബ്രാഹിം റെയ്‌സി ഇറാന്റെ കനത്ത നഷ്ടമായി മാറുമ്പോൾ

ടെഹ്‌റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിങ്ങുകയാണ് ഇറാൻ. ആഭ്യന്തര പ്രക്ഷോഭങ്ങളും ബാഹ്യ സംഘർഷങ്ങളും ഇറാനെ ഗ്രസിച്ച് നിൽക്കുന്ന…

2 hours ago

പ്രാർത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

2 hours ago

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

3 hours ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

3 hours ago

എളമക്കര ലഹരിവേട്ട; അന്വേഷണം മോഡലിംഗ് രംഗത്തേക്ക്; ബോസ് ഉടൻ കുടുങ്ങും!

കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…

4 hours ago