ജയ്പൂർ: പാത്രത്തിൽ തൊട്ട് അശുദ്ധിയാക്കിയെന്ന് ആരോപിച്ച് ദളിത് ബാലനെ അദ്ധ്യാപിക മർദ്ദിക്കുകയും അവശനായ സ്‌കൂൾ വിദ്യാർത്ഥി പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത സംഭവത്തിൽ രാജസ്ഥാൻ സർക്കാരിനെതിരെ രൂക്ഷ വിമർശനം. കോൺഗ്രസ് ഭരണം നടത്തുന്ന രാജസ്ഥാനിലാണ് ഏറ്റവുമധികം ദളിതർ ആക്രമിക്കപ്പെടുന്നതെന്ന് ബിജെപി.
സംസ്ഥാനത്ത് സ്ത്രീകളുടെയും ദളിതരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ അശോക് ഗെഹ്‌ലോട്ട് സർക്കാർ പരാജയപ്പെട്ടെന്ന് ബിജെപി എംപി രാജ്യവർധൻ സിംഗ് റാത്തോഡ് പറഞ്ഞു. ദളിതർക്കും സ്ത്രീകൾക്കുമെതിരായി ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടക്കുന്നത് രാജസ്ഥാനിലാണ്. സർക്കാരിനെ സംരക്ഷിക്കാനുള്ള തത്രപാടിൽ ഗെഹ്‌ലോട്ടിന്റെ ശ്രദ്ധ മറ്റെവിടെയോ ആണെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ ജലോർ ജില്ലയിൽ ജൂലൈ 20-നായിരുന്നു ദാരുണമായ സംഭവം നടന്നത്. ദളിത് ബാലനായ ഒമ്പത് വയസുകാരനെ അദ്ധ്യാപിക ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സ്‌കൂളിൽ വെള്ളം വെച്ചിരിക്കുന്ന പാത്രത്തിൽ തൊട്ടതിനായിരുന്നു അദ്ധ്യാപിക മർദ്ദിച്ചത്. കുട്ടി ദളിതനാണെന്നും തൊടാൻ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ധ്യാപികയുടെ മർദ്ദനം.
ക്രൂരമായി മർദ്ദിക്കപ്പെട്ട കുട്ടി അഹമ്മദാബാദിൽ ചികിത്സയിലിരിക്കെ 20 ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ രാജസ്ഥാൻ മുഖ്യമന്ത്രി കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് രംഗത്തെത്തി.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…