വത്തിക്കാന്‍ :മദര്‍ മറിയം ത്രേസ്യയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്ന പുണ്യ നിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങി വത്തിക്കാന്‍. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. കേരളത്തില്‍ നിന്നുള്ള മെത്രാന്മാരും വിശ്വാസികളും ജനപ്രതിനിധികളുമടക്കം ആയിരത്തിലധികം മലയാളികള്‍ ചടങ്ങിന് സാക്ഷികളാകും.
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പേപ്പല്‍ പതാകയ്ക്കും ത്രിവര്‍ണ പതാകയ്ക്കുമൊപ്പം മദര്‍ മറിയം ത്രേസ്യയുടെ ഛായാചിത്രവും ഇടംപിടിച്ചു കഴിഞ്ഞു.
ഇന്ത്യന്‍ സമയം ഉച്ചക്ക് ഒന്നരയ്ക്ക് ആരംഭിക്കുന്ന ചടങ്ങില്‍, മറിയം ത്രേസ്യയെ ഫ്രാന്‍സീസ് പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും.
മദര്‍ മറിയം ത്രേസ്യക്കൊപ്പം ബ്രിട്ടനില്‍ നിന്നുള്ള കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍, ഇറ്റാലിയന്‍ സന്യാസിനി ജുസെപ്പീന വന്നീനി, ബ്രസീല്‍ നിന്നുള്ള സിസ്റ്റര്‍ ദുള്‍ചെ ലോപസ് പോന്തെസ്, സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിനിയും വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ മൂന്നാം സഭാംഗവുമായ മാര്‍ഗരീത്ത ബെയ് എന്നിവരും വിശുദ്ധരായി ഉയര്‍ത്തപ്പെടും.
കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തെ കൂടാതെ മറിയം ത്രേസ്യയുടെ കുടുംബാംഗങ്ങള്‍, ഹോളി ഫാമിലി സന്യാസിനീ സഭാംഗങ്ങള്‍, വൈദികര്‍, അത്മായര്‍ തുടങ്ങി നാനൂറോളം വിശ്വാസികള്‍ കേരളത്തില്‍ നിന്ന് റോമില്‍ എത്തിയിട്ടുണ്ട്.
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…