Saturday, April 20, 2024
spot_img

മദര്‍ മറിയം ത്രേസ്യയെ വിശുദ്ധയാക്കല്‍ ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ വത്തിക്കാന്‍ ഒരുങ്ങി

വത്തിക്കാന്‍ :മദര്‍ മറിയം ത്രേസ്യയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്ന പുണ്യ നിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങി വത്തിക്കാന്‍. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. കേരളത്തില്‍ നിന്നുള്ള മെത്രാന്മാരും വിശ്വാസികളും ജനപ്രതിനിധികളുമടക്കം ആയിരത്തിലധികം മലയാളികള്‍ ചടങ്ങിന് സാക്ഷികളാകും.

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പേപ്പല്‍ പതാകയ്ക്കും ത്രിവര്‍ണ പതാകയ്ക്കുമൊപ്പം മദര്‍ മറിയം ത്രേസ്യയുടെ ഛായാചിത്രവും ഇടംപിടിച്ചു കഴിഞ്ഞു.

ഇന്ത്യന്‍ സമയം ഉച്ചക്ക് ഒന്നരയ്ക്ക് ആരംഭിക്കുന്ന ചടങ്ങില്‍, മറിയം ത്രേസ്യയെ ഫ്രാന്‍സീസ് പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും.

മദര്‍ മറിയം ത്രേസ്യക്കൊപ്പം ബ്രിട്ടനില്‍ നിന്നുള്ള കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍, ഇറ്റാലിയന്‍ സന്യാസിനി ജുസെപ്പീന വന്നീനി, ബ്രസീല്‍ നിന്നുള്ള സിസ്റ്റര്‍ ദുള്‍ചെ ലോപസ് പോന്തെസ്, സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിനിയും വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ മൂന്നാം സഭാംഗവുമായ മാര്‍ഗരീത്ത ബെയ് എന്നിവരും വിശുദ്ധരായി ഉയര്‍ത്തപ്പെടും.

കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തെ കൂടാതെ മറിയം ത്രേസ്യയുടെ കുടുംബാംഗങ്ങള്‍, ഹോളി ഫാമിലി സന്യാസിനീ സഭാംഗങ്ങള്‍, വൈദികര്‍, അത്മായര്‍ തുടങ്ങി നാനൂറോളം വിശ്വാസികള്‍ കേരളത്തില്‍ നിന്ന് റോമില്‍ എത്തിയിട്ടുണ്ട്.

Related Articles

Latest Articles