Cinema

സിനിമാ താരം സീമ ജി നായര്‍ക്ക് “മദര്‍ തെരേസ അവാര്‍ഡ്”: രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവാര്‍ഡ് സമ്മാനിക്കും

തിരുവനന്തപുരം : സിനിമകളിലൂടെയും, സീരിയലിലൂടെയും മലയാളികളുടെ ഇഷ്ടതാരമായ നടിയാണ് സീമ ജി നായര്‍. ഒരു നടിയെന്നതിനപ്പുറം വലിയ മനസ്സിനുടമകൂടെയാണ് സീമ. ഇപ്പോഴിതാ അർഹതയ്ക്കുള്ള അവർഡ് നേടിയിരിക്കുകയാണ് നടി. സാമൂഹികക്ഷേമ പ്രവര്‍ത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകള്‍ക്കുള്ള കേരള ആര്‍ട് ലവ്വേഴ്‌സ് അസോസിയേഷന്‍ ‘കല ‘ യുടെ പ്രഥമ മദര്‍ തെരേസ പുരസ്‌കാരം സിനിമാ താരം സീമ ജി നായര്‍ക്കാണ്. അൻപതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 2021 സെപ്റ്റംബർ 21 ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവാര്‍ഡ് സമ്മാനിക്കും.

പൊതുവെ കേരളത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മഹനീയ മാതൃകകൾ സൃഷ്ടിക്കുന്ന വനിതകൾക്കാണ് മദർ തെരേസ അവാർഡ് സമ്മാനിക്കുന്നതെന്ന് കേരള ആര്‍ട് ലവ്വേഴ്‌സ് അസോസിയേഷന്‍ ‘കല ‘ യുടെ രക്ഷാധികാരിയും, ദീപികയുടെ മുന്‍ ഡയറക്ടറുമായ സുനിൽ ജോസഫ് കുഴമ്പാല കലയുടെ ട്രസ്റ്റിയും, വനിതാ കമ്മീഷന്‍ അംഗവുമായ ഇ എം രാധ ,കലയുടെ മാനേജിങ് ട്രസ്റ്റി ലാലു ജോസഫ് എന്നിവർ അറിയിച്ചു. വർഷങ്ങളായി നടി ശരണ്യയുടെ ജീവന്‍ രക്ഷിക്കാനായി സീമ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം നടത്തിയെങ്കിലും സീമയുടെ കാരുണ്യത്തിന്റെയും കരുതലിന്റയും കൈപ്പിടിയില്‍ നിന്ന് വഴുതി ശരണ്യ വിടപറഞ്ഞിട്ട് നാൽപത്തിയൊന്ന് ദിവസം തികയുന്ന നാളിലാണ് സീമയ്ക്ക് അവാര്‍ഡ് സമ്മാനിക്കപ്പെടുക.

B4 Admin

Recent Posts

ആർ. ശ്രീലേഖയുടെ രാജിവെപ്പ് വ്യാജവാർത്ത; മാധ്യമ കഥകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, തിരുവനന്തപുരത്ത് ബിജെപി ഭരണം ഭദ്രം

മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…

35 minutes ago

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

3 hours ago

അമേരിക്കയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഭക്തരും പൂജാരിമാരും ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം നടന്നത്

അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…

4 hours ago

ഹമാം അല്‍ ഹമ്മാമിന് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അല്‍ഖ്വെയ്ദ ബന്ധമെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…

5 hours ago

പാക് വനിതയുടെ ഹണിട്രാപ്പില്‍ കുരുങ്ങി. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ നാവികസേനാ ഉദ്യോഗസ്ഥന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…

6 hours ago