motorola
മോട്ടോറോളയുടെ ഏറ്റവും പുതിയ മോട്ടോ ജി 72 ഉടന്‍ ഇന്ത്യയിലെത്തും. ഒക്ടോബര്‍ മൂന്നിന് ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാര്‍ട്ട്, ഫോണിന്‍റെ ലോഞ്ച് തീയതി വെളിപ്പെടുത്തി. ഫോണിന്‍റെ ചില വിശദാംശങ്ങളും ഫ്ലിപ്കാര്‍ട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. ഫ്ലിപ്കാര്‍ട്ട് വഴി മാത്രമേ ഫോണുകള്‍ വില്‍പ്പനയ്ക്ക് എത്തുകയുള്ളൂ. മോട്ടോ ജി 72 ഒരു മിഡ് റേഞ്ച് ഫോണാണ്. ഫോണ്‍ വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.
ഫോണിന് പിഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്. നാരോ ബെസല്‍ പഞ്ച്-ഹോള്‍ രൂപകല്‍പ്പനയിലാണ് ഫോണ്‍ വരുന്നത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും ഫുള്‍ എച്ച്‌ഡി+ റെസല്യൂഷനുമാണ് ഫോണിനുള്ളത്. ഫോണിന്‍റെ ടച്ച്-സാമ്ബിള്‍ നിരക്ക് 576 ഹെര്‍ട്സ് ആണ്. 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഫോണിലുണ്ട്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. 108 മെഗാപിക്സലാണ് ഫോണിന്‍റെ മെയിന്‍ ക്യാമറ. അള്‍ട്രാ വൈഡ് ലെന്‍സ്, മാക്രോ സെന്‍സര്‍ എന്നിവയും ഫോണിനുണ്ടാകും.
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…
സന്തോഷവും സങ്കടവും നമ്മുടെ ആന്തരികമായ അവസ്ഥകളാണ്. അത് മറ്റൊരാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ ആശ്രയിച്ചിരിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നാം…