നാഗീൻ എന്ന സീരിയലിലെ നാഗകന്യക എന്ന വേഷത്തിലൂടെയാണ് മൗനി റോയ് പ്രേക്ഷകർക്കിടയിൽ താരമായി മാറിയത്. അക്ഷയ് കുമാർ നായകനായ ‘ഗോൾഡ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും മൗനി അരങ്ങേറ്റം കുറിച്ചിരുന്നു.
ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു ബോളിവുഡ് നടി മൗനി റോയുടെയും മലയാളിയായ സൂരജ് നമ്പ്യാരുടെയും വിവാഹം. അതേസമയം മൂന്നു വർഷമായി പ്രണയത്തിലായിരുന്ന മൗനിയും സൂരജും ഗോവയിലെ ആഢംബര റിസോർട്ടിൽ വച്ചാണ് വിവാഹിതരായത്.
തുടർന്ന് വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ എങ്ങും വൈറലായിരുന്നു. ഇപ്പോൾ കാശ്മീരിൽ ഹണിമൂൺ ആഘോഷിക്കുകയാണ് ഇരുവരും. ഹണിമൂൺ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് മൗനി റായ്.
മൗനി ആദ്യമായി ഏക്താ കപൂറിന്റെ ‘ക്യൂംകി സാസ് ഭി കഭി ബഹു തി’ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. ഇതിനു ശേഷം കസ്തൂരി, ദോ സഹേലിയാൻ, ദേവോം കാ ദേവ് മഹാദേവ്, ജുനൂൻ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു.
രൺബീർ കപൂർ, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ, ഡിംപിൾ കപാഡിയ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിലും മൗനി അഭിനയിച്ചിട്ടുണ്ട്. കെജിഎഫിന്റെ ഹിന്ദി റീമേക്കിൽ ‘ഗലി ഗലി’ എന്ന ഐറ്റം ഗാനത്തിലും മൗനി അഭിനയിച്ചിരുന്നു. റോമിയോ അക്ബർ വാൾട്ടർ, മെയ്ഡ് ഇൻ ചൈന എന്നിവയാണ് മൗനിയുടെ മറ്റ് ചിത്രങ്ങൾ.
കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന ഇനി പരീക്ഷണം ബുള്ളറ്റ് ട്രെയിനിൽ
ദില്ലി: ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് പ്രമുഖ പാക്-അമേരിക്കൻ വ്യവസായി സാജിദ് തരാർ.…
ലണ്ടൻ: ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്നതിനിടെയാണ് സ്ത്രീയ്ക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 22…
നാമനിർദ്ദേശ പത്രിക സമർപ്പിച്ച സമയത്തിന് പിന്നിലെ കണിശതയ്ക്കുണ്ട് കാരണം....
ഷാന്ഹായ്: കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തക ഷാങ് സാങ്ങിനെ മോചിപ്പിച്ചതായി ചൈനീസ്…
കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദ്ദിച്ചത്തിൽ വരൻ രാഹുലിനെതിരെ വധശ്രമത്തിനും കേസെടുത്ത് പോലീസ്. മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും എറണാകുളം ഞാറക്കൽ സ്വദേശിനിയായ…