മിനിസ്ക്രീനില്‍ നിന്ന് വെള്ളിത്തിരയിലേയ്ക്ക് എത്തിയ പ്രശസ്ത ബോളിവുഡ് നടി മൗനി റോയ് വിവാഹിതയാകുന്നു. മലയാളിയായ സൂരജ് നമ്പ്യാരാണ് വരൻ. ദുബായിൽ ബാങ്കറാണ് സൂരജ്.
ജനുവരി 27ന് ഗോവയിൽ വച്ചാണ് വിവാഹം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ജനുവരി 28ന് സിനിമാ സുഹൃത്തുക്കൾക്കും മറ്റുമായുള്ള പാർട്ടി സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
അടുത്തിടെയാണ് സുഹൃത്തുക്കൾക്കായി ഗോവയിൽ വച്ച് മൗനി തന്റെ ബാച്ചിലർ പാർട്ടി സംഘടിപ്പിച്ചത്.
തന്‍റെ വശ്യ സൗന്ദര്യം കൊണ്ട് ആരാധകരെ കീഴടക്കിയ മൗനി റോയ് ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയലോകത്തേയ്ക്ക് എത്തിയത്.
പിന്നീട് ബാലാജി പ്രൊഡക്ഷന്‍സിന്റെ ‘നാഗിന്‍’ സീരീസിലൂടെയാണ് മൗനി പ്രശസ്തി ശ്രദ്ധനേടിയത്. തുടർന്ന് ഗോള്‍ഡ്, റോമിയോ ഇക്ബര്‍ വാള്‍ട്ടര്‍ തുടങ്ങിയ ചിത്രങ്ങളില്‍ മൗനി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അതേസമയം രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാസ്ത്രയാണ് പുറത്തിറങ്ങാനിരിക്കുന്ന മൗനിയുടെ ഏറ്റവും പുതിയ ചിത്രം.
തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…