Move to charge Kappa against Akash Tillankeri
കണ്ണൂർ : ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താൻ നീക്കം . ഇതിന് മുന്നോടിയായി കേസുകൾ പരിശോധിക്കുകയാണ് പോലീസ്.അതേസമയം പരാതി നൽകിയ DYFI വനിതാ നേതാവിനെതിരെ ഒളിവിലിരുന്ന് വ്യക്തിഹത്യ തുടരുകയാണ് ആകാശ് തില്ലങ്കേരി. ആകാശ് എത്ര പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കേണ്ടെന്നാണ് CPM, DYFI പ്രവർത്തകർക്ക് പാർട്ടി നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം. കൊല്ലുന്നവരും കൊല്ലിക്കുന്നവരും പാർട്ടിക്ക് അകത്തുണ്ടെന്ന കൊലക്കേസ് പ്രതിയുടെ വെളിപ്പെടുത്തലിൽ കുരുങ്ങിയിരിക്കുകയാണ് സി പി എം.ഇത്രനാളും ഇക്കാര്യം ആരോപണം മാത്രമായിരുന്നെങ്കിൽ അത് യാഥാർഥ്യമാണെന്നു പ്രതി തന്നെ വിളിച്ചു പറഞ്ഞതാണ് സിപിഎമ്മിൽ കരിനിഴൽ വീഴ്ത്തിയത്.
രാഷ്ട്രീയ എതിരാളികൾ ഇത് ഏറ്റുപിടിച്ചതോടെ സിപിഎം പ്രതിരോധത്തിലായി. സിപിഎം പ്രതിസ്ഥാനത്തു നിൽക്കുന്ന ഷുഹൈബ് വധക്കേസിലെ പ്രധാന പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലാണ് സിപിഎമ്മിന് ഇടിത്തീയായത്.വിചാരണ കാത്തിരിക്കുന്ന പ്രതിയാണ് തുറന്നുപറച്ചിൽ നടത്തിയതെന്നതു ഗൗരവം കൂട്ടുന്നു. കേസിൽ മാപ്പു സാക്ഷിയാകാനുള്ള ആകാശിന്റെ നീക്കമാണ് ഇതെന്ന് സിപിഎം വിലയിരുത്തുമ്പോഴും വെളിപ്പെടുത്തിയ കാര്യങ്ങൾ പാർട്ടിക്കു ശുഭകരമല്ല. എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായ ശേഷം ആദ്യമായി നടത്തുന്ന കേരളയാത്രയുടെ ഒരുക്കങ്ങൾക്കിടയിലാണ് കണ്ണൂരിൽ വിവാദം പുകയുന്നത്.
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…