Earthquake in the Masbate region of the Philippines.
മനില: ഫിലിപ്പിൻസിലെ മാസ്ബേറ്റ് മേഖലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. മാസ്ബെറ്റിലെ യൂസൺ മുനിസിപ്പാലിറ്റിയിലെ ഗ്രാമമായ മിയാഗയിൽ നിന്ന് 11 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.ശക്തമായതും ആഴം കുറഞ്ഞതുമായ ഭൂചലനമാണ് രേഖപ്പെടുത്തിയത് എന്ന് യുഎസ് ജിയോളജിക്കൽ സർവ്വേ.
തുടർച്ചയായ ചലനങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് മാസ്ബേറ്റ് വിദ്യാഭ്യാസ വകുപ്പ് ക്ലാസുകൾ നിർത്തിവെച്ചു. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ചില താമസക്കാർ വീടുകളിൽ നിന്ന് പാലായനം ചെയ്തെന്ന് യൂസൺ പോലീസ് മേധാവി ക്യാപ്റ്റൻ റെഡൻ ടോലെഡോ പറഞ്ഞു. കൂടാതെ വടക്കൻ ഫിലിപ്പീൻസിൽ ഒക്ടോബർ മാസത്തിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. അതിൽ നിരവധി പേർക്ക് പരിക്കും കെട്ടിടങ്ങൾക്കും കേടുപാടുകളും സംഭവിച്ചിരുന്നു.
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…