ദില്ലി: അമ്രപാളി ഗ്രൂപ്പിനെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സി൦ഗ് ധോണി സുപ്രീംകോടതിയിലേക്ക്. ഫ്ലാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്നു പറഞ്ഞു പണം വാങ്ങിയെന്നും പിന്നീട് പറ്റിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയാണ് ധോണി ഹര്‍ജി നല്‍കിയിരിക്കുന്നത്.
കമ്പനിയുടെ ക്രെഡിറ്റേഴ്സ് ലിസ്റ്റില്‍ തന്റെ പേരുകൂടി ഉള്‍പ്പെടുത്തണമെന്നും ധോണി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. റാഞ്ചിയിലെ അമ്രപാളി സഫാരിയിലാണ് ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ ധോണി ഫ്ലാറ്റ് ബുക്ക് ചെയ്തിരുന്നത്.
റിയല്‍ എസ്റ്റേറ്റ് കമ്പനി ബ്രാന്റായ അമ്രപാളി പ്രൊമോഷന് കരാര്‍ തുകയോ ഫ്ലാറ്റോ നല്‍കിയില്ലെന്നാണ് ധോണി പറയുന്നത്. കരാറില്‍ പറഞ്ഞിരുന്ന 40 കോടിയോളം രൂപ കുടിശിക വരുത്തിയെന്ന് വ്യക്തമാക്കി കഴിഞ്ഞ മാസം ധോണി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ആറ് വര്‍ഷത്തെ കരാര്‍ തുകയായ 22.53 കോടി രൂപയും അതിന്റെ പലിശയായ 16.42 കോടി രൂപയും അമ്രപാളി ഗ്രൂപ്പ് നല്‍കിയിട്ടില്ലെന്ന് ധോണി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. 2009ല്‍ അമ്രപാളിയുടെ ബ്രാന്‍ഡ് അംബാസഡറായ ധോണിയെ
കമ്പനി മാര്‍ക്കറ്റിംഗിനും ബ്രാന്‍ഡിംഗിനും ഉപയോഗിച്ചിരുന്നു.ഫ്ലാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 46,000 പേരെ കബളിപ്പിച്ചെന്ന് പരാതി ഉയര്‍ന്നതോടെയാണ് താരം കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്.
പരാതികള്‍ക്കൊപ്പം ബ്രാന്‍ഡ് അംബാസിഡറായ ധോണിയ്ക്കും കമ്പനിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സാന്നിധ്യമായിരുന്ന സാക്ഷിയ്ക്കുമെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ ഫെബ്രുവരിയില്‍ കേസിലിടപ്പെട്ട സുപ്രീംകോടതി അമ്രപാളി ഗ്രൂപ്പിന്റെ സിഎംഡിയടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…