നെയ്യാറ്റിൻകര പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം കഴിഞ്ഞ് മടങ്ങാനൊരുങ്ങവേയാണ് കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിനെ കാണാൻ തിരുവല്ലം ബിഎൻവി നഴ്സിംഗ് സ്കൂളിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയും കന്നിവോട്ടറുമായ സ്നേഹ എത്തിയത്.
പുതിയ ഭാരതത്തിന്റെ തിളക്കമുള്ള ഭാവി യുവജനങ്ങളിലാണെന്ന വീക്ഷണത്തിൽ ഉറച്ചു വിശ്വസിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയം നെഞ്ചിലേറ്റുന്ന രാജീവ് ചന്ദ്രശേഖർ, സുഗത സ്മൃതിയിലെ കണിക്കൊന്ന മരച്ചുവട്ടിൽ ഭാവി ഭാരതത്തിന്റെ പ്രതിനിധിയായ സ്നേഹയുമായി സംസാരിച്ചു.
മടങ്ങാനൊരുങ്ങവേ ഒരു ഫോട്ടോ ആയാൽ കൊള്ളാമെന്ന കുഞ്ഞ് സ്നേഹയുടെ ആഗ്രഹം കേട്ടപ്പോൾ ‘അതിനെന്താ’യെന്ന് രാജീവ് ചന്ദ്രശേഖർ. പിന്നാലെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഒരു ഗ്രൂപ്പ് ഫോട്ടോ . തുടർന്ന് ഇരുവരും സന്തോഷത്തോടെ മടക്കം.
നരേന്ദ്രമോദിയെന്ന എന്ന സമാനകളില്ലാത്ത പ്രധാന സേവകനെ നമ്മുടെ രാജ്യത്തെ യുവജനങ്ങൾ എത്രത്തോളം പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത് എന്നതിന്റെ ചെറിയ ഉദാഹരണമായിരുന്നു ഇന്ന് നടന്നത്. എല്ലാത്തിനും സാക്ഷിയായി സുഗത സ്മൃതിയിലെ പൂത്ത് തുടങ്ങിയ കണിക്കൊന്നയും തലയുയർത്തി നിന്നു.
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…