India

‘മോദിയെ ഏറെ ഇഷ്ടവും ബഹുമാനവും! രാജീവ്‌ ചന്ദ്രശേഖറെകുടുംബത്തോടൊപ്പം കാണാനെത്തി കന്നി വോട്ടർ’ ;നരേന്ദ്രമോദിയെന്ന എന്ന സമാനകളില്ലാത്ത പ്രധാന സേവകനെ രാജ്യത്തെ യുവജനങ്ങൾ എത്രത്തോളം പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത് എന്നതിന്റെ ചെറിയ ഉദാഹരണം കൂടി; എല്ലാത്തിനും സാക്ഷിയായി സുഗത സ്മൃതിയിലെ പൂത്ത് തുടങ്ങിയ കണിക്കൊന്നയും

നെയ്യാറ്റിൻകര പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം കഴിഞ്ഞ് മടങ്ങാനൊരുങ്ങവേയാണ് കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിനെ കാണാൻ തിരുവല്ലം ബിഎൻവി നഴ്സിംഗ് സ്കൂളിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയും കന്നിവോട്ടറുമായ സ്നേഹ എത്തിയത്.

പുതിയ ഭാരതത്തിന്റെ തിളക്കമുള്ള ഭാവി യുവജനങ്ങളിലാണെന്ന വീക്ഷണത്തിൽ ഉറച്ചു വിശ്വസിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയം നെഞ്ചിലേറ്റുന്ന രാജീവ് ചന്ദ്രശേഖർ, സുഗത സ്മൃതിയിലെ കണിക്കൊന്ന മരച്ചുവട്ടിൽ ഭാവി ഭാരതത്തിന്റെ പ്രതിനിധിയായ സ്നേഹയുമായി സംസാരിച്ചു.

മടങ്ങാനൊരുങ്ങവേ ഒരു ഫോട്ടോ ആയാൽ കൊള്ളാമെന്ന കുഞ്ഞ് സ്നേഹയുടെ ആഗ്രഹം കേട്ടപ്പോൾ ‘അതിനെന്താ’യെന്ന് രാജീവ്‌ ചന്ദ്രശേഖർ. പിന്നാലെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഒരു ഗ്രൂപ്പ് ഫോട്ടോ . തുടർന്ന് ഇരുവരും സന്തോഷത്തോടെ മടക്കം.

നരേന്ദ്രമോദിയെന്ന എന്ന സമാനകളില്ലാത്ത പ്രധാന സേവകനെ നമ്മുടെ രാജ്യത്തെ യുവജനങ്ങൾ എത്രത്തോളം പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത് എന്നതിന്റെ ചെറിയ ഉദാഹരണമായിരുന്നു ഇന്ന് നടന്നത്. എല്ലാത്തിനും സാക്ഷിയായി സുഗത സ്മൃതിയിലെ പൂത്ത് തുടങ്ങിയ കണിക്കൊന്നയും തലയുയർത്തി നിന്നു.

anaswara baburaj

Recent Posts

തൃപ്പുണ്ണിത്തുറയിൽ മകന്‍ വാടകവീട്ടിൽ ഉപേക്ഷിച്ച വയോധികന് ചികിത്സയും പരിചരണവും ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ; സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി : തൃപ്പുണ്ണിത്തുറ ഏരൂരിൽ മകന്‍ വാടകവീട്ടിൽ ഉപേക്ഷിച്ച കിടപ്പ് രോഗിയായ പിതാവ് ഷണ്‍മുഖന് ആവശ്യമായ ചികിത്സയും പരിചരണവും ലഭ്യമാക്കുമെന്ന്…

26 mins ago

പഞ്ച പാണ്ഡവ സംഗമത്തോടെ ഇന്ന് പാമ്പണയപ്പന്റെ തിരുസന്നിധി ഉണരും I MAHAVISHNU SATHRAM

നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് ഇന്ന് തുടക്കം ! THIRUVANVANDOOR

2 hours ago

അഖില ഭാരതീയ പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിനൊരുങ്ങി പാമ്പണയപ്പന്റെ തിരുസന്നിധി; ഇന്ന് ചരിത്ര പ്രസിദ്ധമായ പഞ്ച പാണ്ഡവ സംഗമം; തത്സമയ ദൃശ്യങ്ങളുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവൻവണ്ടൂർ: നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് ഇന്ന് തുടക്കം. സമ്പൂർണ്ണ ഭഗവത്ഗീതാ പാരായണത്തോടെ സത്രവേദി ഉണർന്നു. വൈകുന്നേരം…

4 hours ago

കരമനയിലെ കൊലപാതകം ! അഖിലിന്റെ ദേഹത്ത് കല്ലെടുത്തിട്ടത് 6 തവണ, ഒരു മിനുട്ടോളം കമ്പിവടികൊണ്ട് നിർത്താതെ അടിച്ചു; സി സി ടി വി ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: കരമന അഖിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് കാറിലെത്തിയ…

4 hours ago

ലോക്സഭാ തെരഞ്ഞെടുപ്പ് ! നാലാം ഘട്ടം 13ന് ; പരസ്യ പ്രചരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ

ദില്ലി : നാലാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും.ഒമ്പത് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീരിലെ…

5 hours ago