ദില്ലി: മുദ്രാ ലോണുകള്‍ വഴി തൊഴിലവസരങ്ങള്‍ കൂടിയതായി സര്‍ക്കാര്‍ നടത്തിയ ഔദ്യോഗിക സര്‍വേ റിപ്പോര്‍ട്ട്. പ്രധാന്‍ മന്ത്രി മുദ്രാ യോജന (പിഎംഎംവൈ) വഴി 28 ശതമാനം തൊഴിലവസരങ്ങള്‍ കൂടിയതായാണ് റിപ്പോര്‍ട്ട്. തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ലേബര്‍ ബ്യൂറോയാണ് സര്‍വേ നടത്തിയത്. പിഎംഎംവൈ നിലവില്‍ വരുന്നതിന് മുമ്പ് 39.3 ദശലക്ഷം പേരാണ് വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍, പദ്ധതി പ്രയോജനപ്പെടുത്തിയത് വഴി ഇത് 50.4 ദശലക്ഷമായി ഉയര്‍ന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.
സ്വയം തൊഴില്‍ വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 2015 ഏപ്രിലിലാണ് പിഎംഎംവൈ 10 ലക്ഷം രൂപ വരെ ഈടില്ലാതെ നല്‍കുന്ന പദ്ധതി നിലവില്‍ വന്നത്. ഇത് വഴി 11.2 ദശലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായാണ് കണക്ക്. ഇതില്‍ത്തന്നെ 55 ശതമാനം മുദ്രാ ലോണ്‍ പ്രയോജനപ്പെടുത്തി തുടങ്ങിയ സ്വയംതൊഴില്‍ സംരംഭമാണെന്നും സര്‍വേയില്‍ പറയുന്നു.
തൊഴില്‍ ഉപദേഷ്ടാവ് ബി.എന്‍ നന്ദയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പിഎംഎംവൈക്ക് കീഴിലുള്ള എല്ലാ കാര്‍ഷികേതര സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും തൊഴിലവസരങ്ങളെയും കുറിച്ച് സര്‍വേ നടത്തിയത്. തൊഴില്‍ മന്ത്രി അംഗീകരിച്ച റിപ്പോര്‍ട്ട് അടുത്തുതന്നെ പരസ്യപ്പെടുത്തും. 2018 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ 94,000 ഗുണഭോക്താക്കളിലാണ് സര്‍വ്വേ നടത്തിയത്.
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന്…
അറിയാത്ത കാര്യങ്ങൾ മിണ്ടരുത് ! വാസ്തവമെന്തെന്നറിയാതെ തള്ളി മറിക്കുന്നത് നിർത്തണം. മുഖ്യമന്ത്രി പിണറായി വിജയനെ വാരിയലക്കി കർണ്ണാടക ഉപമുഖ്യമന്ത്രി ഡി…
റോം : ഗസയിലെ പലസ്‌തീനികൾക്ക് വേണ്ടി സമാഹരിച്ച കോടിക്കണക്കിന് രൂപ ഹമാസിനെ സഹായിക്കാൻ വകമാറ്റിയ ഏഴ് പേരെ അറസ്റ്റ് ചെയ്ത്…