ദില്ലി: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെ ബില്ലിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. ഇന്ത്യ ഒരു സ്വര്‍ഗമാണ്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് പാക്കിസ്ഥാന്‍ നരകമാണെന്ന് മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. അയല്‍ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ വലിയ പ്രശ്‌നങ്ങളാണ് നേരിടുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഇവിടെയുള്ള ന്യൂനപക്ഷങ്ങള്‍ നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ബില്‍ പാസാക്കിയശേഷം വളരെ അപകടകരമായ മാനസികാവസ്ഥയിലേക്ക് രാജ്യത്തെ മാറ്റാന്‍ ചിലര്‍ ശ്രമിച്ചു. സാമൂഹിക തലത്തില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനും ശ്രമം നടന്നു. ചിലര്‍ ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്ന് പ്രചരിപ്പിക്കുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വര്‍ഷങ്ങളായി കഴിയുന്ന മുസ്ലിംകളെ പൗരത്വ നിയമം ബാധിക്കില്ല. ഇന്ത്യയിലെ മുസ്ലിംകള്‍ സുരക്ഷിതരാണ്. അവരെ സംരക്ഷിക്കുമെന്നും നഖ്വി കൂട്ടിച്ചേര്‍ത്തു.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…