salimkumar
വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ ചിത്രമാണ് ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’. അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ വേറിട്ട ഒരു കഥാപാത്രമാണ് ചിത്രത്തിലേത്. പ്രേക്ഷകര്‍ക്ക് നന്ദി പറയാന്‍ എത്തിയപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് വിനീത് ശ്രീനിവാസന്‍ അറിയിച്ചിരുന്നു.
രണ്ടാം ഭാഗത്തിന്റെ ഐഡിയ അഭി എന്നോട് പറഞ്ഞപ്പോള്‍ അതില്‍ ഒരു കൗതുകം തോന്നി. ഞങ്ങള്‍ അത് വര്‍ക്ക് ചെയ്യുകയാണ്. ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‍സ്’ രണ്ടാം ഭാഗം 2024ലായിരിക്കും എന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ആദ്യ ഭാഗത്ത് ശബ്ദ സാന്നിധ്യമായിരുന്ന സലിം കുമാര്‍ ചിത്രത്തിന്റെ തുടര്‍ച്ചയില്‍ ഉണ്ടാകുമോ എന്ന് ആരാധകര്‍ ചോദിച്ചു. അദ്ദേഹം സീക്വലില്‍ ഉണ്ടെങ്കില്‍ മനോഹരമായേനേ എന്നായിരുന്നു വിനീത് ശ്രീനിവാസന്റെ മറുപടി. എന്നാല്‍ തുടര്‍ കാര്യങ്ങളില്‍ ഇതുവരെ തീരുമാനമായിട്ടില്ല എന്നായിരുന്നു അഭിനവ് സുന്ദര്‍ നായക് പറഞ്ഞത്.
‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ റിലീസ് ചെയ്‌തത് നവംബര്‍ 11 നാണ്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിമല്‍ ഗോപാലകൃഷ്‍ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനു പുറമേ സുരാജ് വെഞ്ഞാറമൂട്, ആര്‍ഷ ചാന്ദിനി, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, സുധീഷ്, മണികണ്ഠന്‍ പട്ടാമ്ബി, ബിജു സോപാനം, ജോര്‍ജ് കോര, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്‍ണന്‍, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
2026 ൽ വരുവാൻ പോകുന്ന ഓസ്കാർ പുരസ്‌കാര പ്രഖ്യാപനത്തിൽ ഭാരതത്തിൽ നിന്നുള്ള ഹോംബൗണ്ട് എന്ന ചിത്രത്തിന് ഏതെങ്കിലും ഒരു വിഭാഗത്തിൽ…
ടോങ്ക്: പുതുവത്സരത്തോടനുബന്ധിച്ച് പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ രാജസ്ഥാനിലെ ടോങ്ക്-ജയ്പൂർ ദേശീയപാതയിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു. ഇന്ന്…
2026 ൽ വരുവാൻ പോകുന്ന ഓസ്കാർ പുരസ്‌കാര പ്രഖ്യാപനത്തിൽ ഭാരതത്തിൽ നിന്നുള്ള ഹോംബൗണ്ട് എന്ന ചിത്രത്തിന് ഏതെങ്കിലും ഒരു വിഭാഗത്തിൽ…
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇസ്ലാമിസ്റ്റ് പ്രീണനത്തിനായി ഹിന്ദു വിശ്വാസചിഹ്നങ്ങളെ അപമാനിക്കുന്ന ഇടത് രാഷ്ട്രീയം വീണ്ടും. ശിവലിംഗം, ഭാരതമാതാവ്, അയ്യപ്പൻ, ഗുരുവായൂരപ്പൻ—എന്നിവയ്‌ക്കെതിരായ തുടർച്ചയായ…
ഡൊണാൾഡും ട്രമ്പും അമേരിക്കയും തള്ളി മടുത്തപ്പോൾ പുതിയ അവകാശവാദവുമായി ചൈനയും ! വെടിനിർത്തൽ ഉഭയകക്ഷി തീരുമാനമെന്ന് ആവർത്തിച്ച് ഇന്ത്യൻ വിദേശകാര്യ…
പന്ത്രണ്ടു വർഷമായി മതപരിവർത്തനം ! നാട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണവും അറസ്റ്റും ! മലയാളി പാതിരിയെ രക്ഷിക്കാൻ സി എസ്…