Thursday, May 16, 2024
spot_img

ശ്രീനിവാസന്‍ വധം ; കൊലക്കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും,പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ്, സംസ്ഥാന സമിതി അംഗം യഹിയ തങ്ങള്‍ എന്നിവരെ എന്‍ഐഎ പ്രതി ചേര്‍ക്കും

പാലക്കാട് :ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം എൻ ഐ എ ഏറ്റടുത്തേക്കും.പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ്, സംസ്ഥാന സമിതി അംഗം യഹിയ തങ്ങള്‍ എന്നിവരെ എന്‍ഐഎ പ്രതി ചേര്‍ക്കും.ഗൂഢാലോചന കേസിലാണ് ഇരുവരെയും പ്രതി ചേര്‍ക്കുക. റൗഫിന് പിന്നാലെ യഹിയ തങ്ങളെയും പാലക്കാടെത്തിച്ച് തെളിവെടുപ്പ് നടത്തും.

ഡല്‍ഹിയില്‍ തടവിലുള്ള ഇ.അബ്ദുറഹ്മാന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റൗഫിനേയും യഹിയ തങ്ങളെയും പ്രതി ചേർക്കുന്നത്.ഇതിനിടെ ഇ.അബ്ദുറഹ്മാന്റെ തുര്‍ക്കി യാത്രയും സാമ്പത്തിക ഇടപാടുകളുടെ രേഖകളും എന്‍ഐഎ പിടിച്ചെടുത്തു.

അതേസമയം ശ്രീനിവാസൻ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് കഴിഞ്ഞ ദിവസം വധഭീഷണി ഉണ്ടായി. വിദേശത്ത് നിന്ന് ഇന്നലെ രാത്രി 9.30 ഓടെയാണ് ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയത്. പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതിലാണ് ഭീഷണി. ശവപ്പെട്ടി തയാറാക്കി വെച്ചോളാൻ ഭീഷണി മുഴക്കിയെന്നാണ് പരാതി.

Related Articles

Latest Articles