Celebrity

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സന്റെ രണ്ടാം ഭാഗത്തിൽ സലിം കുമാര്‍ ഉണ്ടാകുമോ?? പ്രേക്ഷകരുടെ ആ ചോദ്യത്തിന് ഉത്തരവുമായി അണിയറ പ്രവര്‍ത്തകര്‍

വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ ചിത്രമാണ് ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’. അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ വേറിട്ട ഒരു കഥാപാത്രമാണ് ചിത്രത്തിലേത്. പ്രേക്ഷകര്‍ക്ക് നന്ദി പറയാന്‍ എത്തിയപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച്‌ വിനീത് ശ്രീനിവാസന്‍ അറിയിച്ചിരുന്നു.

രണ്ടാം ഭാഗത്തിന്റെ ഐഡിയ അഭി എന്നോട് പറഞ്ഞപ്പോള്‍ അതില്‍ ഒരു കൗതുകം തോന്നി. ഞങ്ങള്‍ അത് വര്‍ക്ക് ചെയ്യുകയാണ്. ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‍സ്’ രണ്ടാം ഭാഗം 2024ലായിരിക്കും എന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ആദ്യ ഭാഗത്ത് ശബ്ദ സാന്നിധ്യമായിരുന്ന സലിം കുമാര്‍ ചിത്രത്തിന്റെ തുടര്‍ച്ചയില്‍ ഉണ്ടാകുമോ എന്ന് ആരാധകര്‍ ചോദിച്ചു. അദ്ദേഹം സീക്വലില്‍ ഉണ്ടെങ്കില്‍ മനോഹരമായേനേ എന്നായിരുന്നു വിനീത് ശ്രീനിവാസന്റെ മറുപടി. എന്നാല്‍ തുടര്‍ കാര്യങ്ങളില്‍ ഇതുവരെ തീരുമാനമായിട്ടില്ല എന്നായിരുന്നു അഭിനവ് സുന്ദര്‍ നായക് പറഞ്ഞത്.

‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ റിലീസ് ചെയ്‌തത് നവംബര്‍ 11 നാണ്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിമല്‍ ഗോപാലകൃഷ്‍ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനു പുറമേ സുരാജ് വെഞ്ഞാറമൂട്, ആര്‍ഷ ചാന്ദിനി, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, സുധീഷ്, മണികണ്ഠന്‍ പട്ടാമ്ബി, ബിജു സോപാനം, ജോര്‍ജ് കോര, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്‍ണന്‍, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

anaswara baburaj

Recent Posts

പന്തീരാങ്കാവ് സ്ത്രീധന പീഡനം ! എസ്എച്ച്ഒ യ്ക്ക് സസ്‌പെൻഷൻ ! നടപടി കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനാൽ

കോഴിക്കോട് : പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ നവ വധുപീഡനത്തിന് ഇരയായ സംഭവത്തിൽ പന്തീരാങ്കാവ് എസ്എച്ച്ഒ കൂടിയായ സിഐ എ എസ്.സരിനെ സസ്പെൻഡ്…

49 mins ago

സർക്കുലറിൽ മാറ്റങ്ങൾ വരുത്തിയെന്ന് ഗതാഗതമന്ത്രി ! ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരം പിൻവലിച്ചു !

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ നടത്തി വന്ന സമരം പിൻവലിച്ചു. ​ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.…

1 hour ago

എടിഎം കാർഡ് ഉപയോഗിച്ചത് പിടിവള്ളിയായി ! കാണാതായ ആളൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ തഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

ഈ മാസം എട്ടു മുതൽ കാണാതായിരുന്ന ആളൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയെ കണ്ടെത്തി. വിജയരാഘവപുരം സ്വദേശി പി.എ.സലേഷിനെയാണ് (34)…

1 hour ago

സിഎഎ നടപ്പിലാക്കി കേന്ദ്ര സർക്കാർ ! 14 പേർക്ക് പൗരത്വം നൽകി

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വ നിയമഭേദഗതി നിയമപ്രകാരം ആഭ്യന്തരമന്ത്രാലയം…

2 hours ago