Categories: International

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

ദില്ലി: 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ മു​ഖ്യ​സൂ​ത്ര​ധാ​ര​നും ല​​​ഷ്ക​​​ർ ഇ ​​​തൊ​​​യ്ബ ക​മാ​ൻ​ഡ​റു​മാ​യ സാ​ക്കി ഉ​ർ റ​ഹ്മാ​ൻ ല​ഖ്‌വി പാക്കിസ്ഥാനിൽ അ​റ​സ്റ്റി​ലായി. തീ​വ്ര​വാ​ദവുമായി ബന്ധപ്പെട്ട പണമിടപാടുകൾ സം​ബ​ന്ധി​ച്ച് പാ​കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഇ​യാ​ളുടെ അ​റ​സ്റ്റ്. പ​ഞ്ചാ​ബ് ഭീ​ക​ര​വി​രു​ദ്ധ വി​ഭാ​ഗ​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടുത്ത് അറസ്റ്റു ചെയ്തത്. ഇ​യാ​ൾ തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾക്കുവേണ്ടി പ​ണം സ​മാ​ഹ​രി​ച്ചതായും അ​തു​പ​യോ​ഗി​ച്ച് ഒ​രു ആ​ശു​പ​ത്രി ന​ട​ത്തിയതായും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

മും​ബൈ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഇ​യാ​ളെ ഐക്യരാഷ്ട്ര സഭ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പിന്നീട് കഴിഞ്ഞ ഏപ്രിലിൽ പാകിസ്ഥാൻ സാക്കി ഉര്‍ റഹ്‍മാനെ തങ്ങളുടെ ഭീകര പട്ടികിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 2008 നവംബർ 26നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം മുംബൈയിൽ നടന്നത്. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 166 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും മൂ​ന്നു​റി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

B4 Admin

Recent Posts

എട്ടുവർഷം പഴക്കമുള്ള ബിജെപി ഐടി സെൽ മാനനഷ്ടക്കേസ്: ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ദില്ലി കോടതി

ബിജെപി ഐടി സെല്ലിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി 2018-ൽ വീഡിയോ പ്രസിദ്ധീകരിച്ച യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ദില്ലിയിലെ…

11 hours ago

സഹകരണ മേഖലയിലെ അഴിമതിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി: കേരളത്തിലെ സ്ഥാപനങ്ങളിൽ രാഷ്ട്രീയ കൈയേറ്റമെന്ന് രാജീവ് ചന്ദ്രശേഖർ

കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതിയും ഭരണസംവിധാനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളും ചൂണ്ടിക്കാട്ടി എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. സഹകരണ മേഖലയിലെ അഴിമതിക്കെതിരെ…

11 hours ago

ചക്കുളത്തുകാവ് പൊങ്കാല, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന: നിരവധി സ്ഥാപനങ്ങൾക്ക് പിഴയും നോട്ടീസും

ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് തലവടി, എടത്വാ മേഖലകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. ഭക്ഷണശാലകൾ, ശീതളപാനീയ വിൽപ്പനശാലകൾ, ബേക്കറികൾ, ഹോട്ടലുകൾ,…

11 hours ago

അന്താരാഷ്ട്ര ഗീതാ സെമിനാർ 2027: ഡോ. എസ്. സോമനാഥ് ചെയർമാൻ, 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു

തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2027 ജനുവരി 2,3 തിയതികളിൽ തിരുവനന്തപുരത്ത് നടത്തുന്ന അന്താരാഷ്ട്ര ഗീതാ സെമിനാറിന്റെ സ്വാഗതസംഘ…

11 hours ago

ഏഷ്യയിലെ മൂന്നാമത്തെ വൻശക്തിയായി ഭാരതം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ടാം സ്ഥാനം – രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്ക് തിരിച്ചടി നൽകി ലോവി ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട്

ഓസ്ട്രേലിയൻ ആസ്ഥാനമായുള്ള പ്രമുഖ ചിന്താകേന്ദ്രമായ ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2026-ലെ ഏഷ്യ പവർ ഇൻഡക്സ് റിപ്പോർട്ടിൽ ഭാരതത്തിന് മൂന്നാം സ്ഥാനം. അമേരിക്കയും…

11 hours ago

പാക് ചാരസംഘങ്ങളുടെ നുഴഞ്ഞുകയറ്റം: പ്രതിരോധ സേനകളുടെ 50 വാട്സ്ആപ്പ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ, രണ്ട് ഡസനിലധികം ഉദ്യോഗസ്ഥർ അന്വേഷണപരിധിയിൽ

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ സംഘങ്ങൾ ഭാരതത്തിലെ പ്രതിരോധ, അർധസൈനിക, സിവിൽ ഡിഫൻസ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറിയെന്ന…

11 hours ago