ഹാർദിക് പാണ്ഡ്യ
നിർണ്ണായക നീക്കവുമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്ലബ് മുംബൈ ഇന്ത്യൻസ്. വരുന്ന സീസണില്‍ രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യയെ പുതിയ നായകനായി പ്രഖ്യാപിച്ചു. ടീമിന്റെ ഭാവി മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനമെന്നാണ് മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം. രണ്ട് സീസണ്‍ മുമ്പ് ടീം വിട്ട് പോയ ഹാര്‍ദിക്കിനെ ഈ സീസണില്‍ തിരികെ കൊണ്ടുവരികയായിരുന്നു.
മുംബൈ അഞ്ച് തവണ കിരീടത്തിൽ ചുംബിച്ചതും രോഹിത്തിൻെറ നായക പാടവത്തിലാണ്. അതിനാൽ തന്നെ ടീം മാനേജ്‌മെന്റിന്റെ നടപടിയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചിട്ടും കപ്പ് കൈവിട്ട നിരാശയില്‍ നിന്ന് കരകയറുന്ന രോഹിത്തിനോട് മാനേജ്‌മെന്റ് ഈ സമയത്ത് ഇങ്ങനെ ചെയ്തത് ശരിയല്ലെന്നാണ് ആരാധകര്‍ പറയുന്നത്.
നേരത്തെ കാമറൂണ്‍ ഗ്രീനിനെ ആര്‍സിബിക്ക് നല്‍കി ഹാര്‍ദിക് പാണ്ഡ്യയെ മുംബയിലേക്ക് എത്തിക്കുന്നതില്‍ രോഹിത്തിന് എതിര്‍പ്പുണ്ടെന്ന അഭ്യൂഹമുണ്ടായിരുന്നു. മുമ്പ് ടീം വിട്ട ശേഷം മുംബയെ പരസ്യമായി തള്ളിപ്പറഞ്ഞ വ്യക്തിയാണ് ഹാര്‍ദിക്ക് പാണ്ഡ്യ. പാണ്ഡ്യയുടെ മടങ്ങിവരവിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും അസ്വസ്ഥനാണ് എന്നാണ് റിപ്പോർട്ട്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…