മലപ്പുറം: പ്രവാസി യുവാവായ അഗളി സ്വദേശി അബ്ദുള്‍ ജലീലിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചുകൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയിൽ.അട്ടപ്പാമേലാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശി യഹിയയാണ് പിടിയിലായത്.
ആക്കപ്പറമ്പിൽ നിന്നാണ് യാഹിയയെ പോലീസ് പിടികൂടിയത്.ഇതേ കേസില്‍ നേരത്തെ ഏഴ് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. യാഹിയയാണ് ജലീലിനെ ആശുപത്രിയിലെത്തിച്ചത്. ശേഷം ആശുപത്രിയിൽ നിന്ന് കടന്നുകളയുകയായിരുന്നു. ഇത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
ഈ മാസം പതിനഞ്ചിനാണ് ജലീല്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശേരിയിലെത്തിയത്. ജലീലിനെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകാൻ ബന്ധുക്കള്‍ വിമാനത്താവളത്തിലേക്ക് പോകാനിറങ്ങിയെങ്കിലും സുഹൃത്തിനൊപ്പം എത്താമെന്ന് ജലീല്‍ അറിയിച്ചു. പിന്നീട് ജലീലിന്റെ വിവരമൊന്നുമില്ലാതായതോടെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാലു ദിവസത്തിന് ശേഷം ആണ് ഗുരുതര പരിക്കുകളോടെ ജലീലിനെ യാഹിയ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെ ജലീൽ മരിച്ചു.
അടിമത്വത്തിന്റെ പ്രതീകം; 14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയൻ പാർലമെന്റ് ! പ്രമേയം കൊണ്ടുവന്നത്…
അഴിമതിയും രാജ്യദ്രോഹവും ചുമത്തി ! മാസങ്ങൾ മാത്രം നീണ്ട വിചാരണ ! ഒടുവിൽ മുൻ ഐ എസ് ഐ മേധാവിയോടുള്ള…
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…
വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…
സോഷ്യൽ മീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുന്നതിനായി കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. #socialmediabanunder16 #australiangovernmentnewslaw #socialmediaban…