Thursday, May 9, 2024
spot_img

കാണ്ഡഹാർ വിമാനത്താവളത്തിലേക്ക് താലിബാന്റെ റോക്കറ്റ് ആക്രമണം; എല്ലാ വിമാനങ്ങളും റദ്ദാക്കി; പ്രതിസന്ധിയിൽ സർക്കാർ

അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ വിമാനത്താവളത്തിൽ റോക്കറ്റാക്രമണം. ശനിയാഴ്‌ച രാത്രിയില്‍ കാണ്ഡഹാര്‍ വിമാനത്താവളത്തിലേക്ക് മൂന്ന് മിസൈലുകളാണ് താലിബാന്‍ തൊടുത്ത് വിട്ടത്. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സേന പിന്മാറിയതോടെ താലിബാന്‍ വിവിധ നഗരങ്ങളും പട്ടണങ്ങളും പിടിച്ചടക്കുകയാണ്. അഫ്‌ഗാനിലെ പ്രധാന നഗരങ്ങളിലൊന്നായ കാണ്ഡഹാറിലും താലിബാന്‍ ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്.

“ഇന്നലെ രാത്രി വിമാനത്താവളത്തിൽ മൂന്ന് റോക്കറ്റുകൾ തൊടുത്തു, അതിൽ രണ്ടെണ്ണം റൺവേയിൽ പതിച്ചു , ഇതുമൂലം വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി,” എയർപോർട്ട് മേധാവി മസൂദ് പഷ്തൂൺ എഎഫ്‌പിയോട് പറഞ്ഞു. റൺവെ നന്നാക്കാനുള‌ള ശ്രമം തുടങ്ങിയതായും ഇന്നുതന്നെ പ്രവർത്തനം തുടങ്ങാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

https://twitter.com/Internl_Leaks/status/1421696154534699010

അതേസമയം യു.എസ്. സൈന്യത്തിനുവേണ്ടി അഫ്ഗാനിൽ പ്രവർത്തിച്ചിരുന്ന തദ്ദേശവാസികളെയും കൊണ്ടുള്ള ആദ്യവിമാനം വാഷിങ്ടണിലെത്തി. അഫ്ഗാനിൽനിന്നുള്ള സൈനികപിന്മാറ്റം യു.എസ്. ഓഗസ്റ്റ് 31-ന് പൂർത്തിയാക്കുന്നതിന്റെ ഭാഗമാണ് നടപടി. യു.എസ്. സമ്പൂർണ സൈനികപിന്മാറ്റം പ്രഖ്യാപിച്ചതിനു പിന്നാലെ ആക്രമണം കടുപ്പിച്ച താലിബാൻ 193 ജില്ലാകേന്ദ്രങ്ങളും 19 അതിർത്തിജില്ലകളുടെയും നിയന്ത്രണം ഏറ്റെടുത്തതായി അഫ്ഗാൻ വിദേശമന്ത്രാലയം സമ്മതിച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles