Saturday, September 19, 2026

പ്രവാസിയായ യുവാവ് ജലീലിന്റെ ദുരൂഹ മരണം, മർദ്ദിച്ച് അവശനാക്കി ആശുപത്രിയിലാക്കി കടന്നുകളഞ്ഞ യാഹിയ പിടിയിൽ, അന്വേഷണം സ്വർണ്ണക്കടത്ത് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

മലപ്പുറം: പ്രവാസി യുവാവായ അഗളി സ്വദേശി അബ്ദുള്‍ ജലീലിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചുകൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയിൽ.അട്ടപ്പാമേലാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശി യഹിയയാണ് പിടിയിലായത്.

ആക്കപ്പറമ്പിൽ നിന്നാണ് യാഹിയയെ പോലീസ് പിടികൂടിയത്.ഇതേ കേസില്‍ നേരത്തെ ഏഴ് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. യാഹിയയാണ് ജലീലിനെ ആശുപത്രിയിലെത്തിച്ചത്. ശേഷം ആശുപത്രിയിൽ നിന്ന് കടന്നുകളയുകയായിരുന്നു. ഇത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

ഈ മാസം പതിനഞ്ചിനാണ് ജലീല്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശേരിയിലെത്തിയത്. ജലീലിനെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകാൻ ബന്ധുക്കള്‍ വിമാനത്താവളത്തിലേക്ക് പോകാനിറങ്ങിയെങ്കിലും സുഹൃത്തിനൊപ്പം എത്താമെന്ന് ജലീല്‍ അറിയിച്ചു. പിന്നീട് ജലീലിന്റെ വിവരമൊന്നുമില്ലാതായതോടെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാലു ദിവസത്തിന് ശേഷം ആണ് ഗുരുതര പരിക്കുകളോടെ ജലീലിനെ യാഹിയ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെ ജലീൽ മരിച്ചു.

Related Articles

Latest Articles