newstoday
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ അഞ്ചാംമൈലിന് സമീപം വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ കൂടെ താമസിച്ചിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുങ്കില്‍മട ഇന്ദിരനഗര്‍ കോളനിയിലെ ആര്. ജ്യോതിര്മണിയാണ് മരിച്ചത്. കൂടെത്താമസിച്ചിരുന്ന തമിഴ്നാട് ആനമല സ്വദേശി വീരാസ്വാമിയെ കോഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ ഇവരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്തിയ ജ്യോതിര്‍മണി ഒരു വര്‍ഷത്തോളമായി പ്രതി വീരാസ്വാമിയോടൊപ്പം അഞ്ചാംമൈലിലെ പുറമ്പോക്ക് ഭൂമിയില്‍ കുടില്‍ കെട്ടി താമസിച്ചു വരികയായിരുന്നു.
മദ്യപിച്ചെത്തിയ വീരാസ്വാമി ഇവർക്ക് നേരെ പരപുരുഷബന്ധം ആരോപിക്കുകയും തുടർന്ന് മര്‍ദിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്യുകയായിരുന്നു. പ്രതിയെ ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…