Tuesday, October 13, 2026

രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു; യോ​ഗേ​ഷ്‌ ഗു​പ്‌​ത​യ്ക്ക് വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള മെഡല്‍

ദില്ലി: രാജ്യത്ത് വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന പോ​ലീ​സ് മെ​ഡ​ലു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഇത്തവണ എ​ഡി​ജി​പി യോ​ഗേ​ഷ്‌ ഗു​പ്‌​ത വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ മെ​ഡ​ലിന് അര്‍ഹനായി. കേ​ര​ളാ പോ​ലീ​സി​ലെ പ​ത്ത് പേ​ര്‍ സ്തു​ത്യ​ര്‍​ഹ സേ​വ​ന​ത്തി​നു​ള്ള പോ​ലീ​സ് മെ​ഡ​ലി​ന് അ​ര്‍​ഹ​രാ​യിരിക്കുകയാണ്. എന്നാല്‍, ധീ​ര​ത​യ്‍​ക്കു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലി​ന് കേ​ര​ള​ത്തി​ല്‍ നി​ന്ന് ആ​രും അ​ര്‍​ഹ​രാ​യി​ട്ടില്ല.‌

അതേസമയം ജി.​സ്പ​ര്‍​ജ​ന്‍ കു​മാ​ര്‍, ടോ​മി സെ​ബാ​സ്റ്റ്യ​ന്‍, അ​ശോ​ക​ന്‍ അ​പ്പു​ക്കു​ട്ട​ന്‍, ടി. ​കൃ​ഷ്ണ കു​മാ​ര്‍, അ​രു​ണ്‍ കു​മാ​ര്‍ സു​കു​മാ​ര​ന്‍, ഡി.​സ​ജി കു​മാ​ര്‍, ഗ​ണേ​ശ​ന്‍ വി.​കെ., സി​ന്ധു വി.​പി, സ​ന്തോ​ഷ് കു​മാ​ര്‍ എ​സ്, സി.​എം. സ​തീ​ശ​ന്‍, എ​ന്നി​വ​രാ​ണ് സ്തു​ത്യ​ര്‍​ഹ സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ല്‍ അ​ര്‍​ഹ​രാ​യ​ത്. അ​ഗ്നി ശ​മ​ന സേ​നാം​ഗ​ങ്ങ​ള്‍​ക്കു​ള്ള മെ​ഡ​ല്‍ കേ​ര​ള​ത്തി​ലെ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും ലഭിച്ചു .

മാത്രമല്ല സി​ബി​ഐ​യി​ലെ മ​ല​യാ​ളി ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​നോ​ജ് ശ​ശി​ധ​ര​ന് വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ലി​ന് അ​ര്‍​ഹ​നാ​യി. രാ​ജ​സ്ഥാ​ന്‍ ജോ​ദ്പൂ​ര്‍ ഐ​ജി​യും മ​ല​യാ​ളി​യു​മാ​യ ജോ​സ് മോ​ഹ​നും രാ​ഷ്ട്ര​പ​തി​യു​ടെ സ്തു​ത്യ​ര്‍​ഹ സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ല്‍ സ്വന്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles