Thursday, May 23, 2024
spot_img

വീട്ടമ്മയെ കൊലപ്പെടുത്തിയ കേസ്; കൂടെ താമസിച്ചിരുന്നയാള്‍ അറസ്റ്റില്‍

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ അ​ഞ്ചാം​മൈ​ലി​ന് സമീപം വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ കൂ​ടെ താമ​സി​ച്ചി​രു​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ങ്കി​ല്‍​മ​ട ഇ​ന്ദി​ര​ന​ഗ​ര്‍ കോ​ള​നി​യി​ലെ ആ​ര്‍. ജ്യോ​തി​ര്‍​മ​ണി​യാണ് മരിച്ചത്. കൂടെത്താമസിച്ചിരുന്ന ത​മി​ഴ്നാ​ട് ആ​ന​മ​ല സ്വ​ദേ​ശി വീ​രാ​സ്വാ​മി​യെ​ കോഴിഞ്ഞാമ്പാറ പോലീസ് അ​റ​സ്റ്റ് ചെയ്തു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ഇവരെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തുകയായിരുന്നു. ഭര്‍​ത്താ​വു​മാ​യു​ള്ള ബ​ന്ധം വേ​ര്‍​പെ​ടു​ത്തി​യ ജ്യോ​തി​ര്‍​മ​ണി ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി പ്രതി വീ​രാ​സ്വാ​മി​യോ​ടൊ​പ്പം അ​ഞ്ചാം​മൈ​ലി​ലെ പുറമ്പോക്ക് ഭൂ​മി​യി​ല്‍ കു​ടി​ല്‍ കെ​ട്ടി താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

മ​ദ്യ​പി​ച്ചെ​ത്തി​യ വീ​രാ​സ്വാ​മി ഇവർക്ക് നേരെ പ​ര​പു​രു​ഷ​ബ​ന്ധം ആ​രോ​പി​ക്കുകയും തുടർന്ന് മ​ര്‍​ദി​ക്കു​ക​യും ക​ഴു​ത്ത് ഞെ​രി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ചി​റ്റൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related Articles

Latest Articles